Home » News » If not Aamir, then Mohanlal or Kamal Hassan for Dangal !!!

If not Aamir, then Mohanlal or Kamal Hassan for Dangal !!!

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയം ആയി മാറിയിരിക്കുകയാണ് ആമിർ ഖാൻ ചിത്രം ദങ്കാൾ.ആമിർഖാൻ ചെയ്ത മഹാവീർ സിംഗ് ഫോഗാട് എന്ന കഥാപാത്രം ആമിർഖാന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി മാറി.ഒരു പക്ഷെ ആമിർഖാൻ ദങ്കാൾ എന്ന കഥാപാത്രം ചെയ്തില്ലായിരുന്നുവെങ്കിൽ അത് മോഹൻലാലോ കമൽ ഹാസ്സനോ ചെയ്തേനെ. യൂടിവി മോഷൻ പിക്‌ചേഴ്‌സിന്റെ ക്രീയേറ്റീവ് ഹെഡ് ദിവ്യ റാവു ആണ് ഇങ്ങനെ പറഞ്ഞത്.

2012ൽ ന്യൂസ് പേപ്പറിൽ മഹാവീർ സിംഗ് ഫോഗാട്ടും തന്റെ രണ്ടു മക്കളുടെ വാർത്ത ദിവ്യ റാവുവിന്റെ ശ്രദ്ധയിൽപെട്ടതോടെ ആണ് സിനിമ ഉടലെടുക്കുന്നത്.ദിവ്യ റാവു കണ്ട വാർത്ത പിന്നീട് തിരക്കഥ ആക്കിയത് നിതേഷ് തിവാരി ആണ് ,തിരക്കഥ എഴുതുമ്പോൾ തന്നെ ആമിർഖാനെ ആണ് മഹാവീർ സിംഗ് എന്ന അച്ഛൻ വേഷത്തിൽ അവർ തീരുമാനിച്ചത്.കഥ ആമിർഖാനോട് പറയുകയും അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടതോടെ ആണ് ദങ്കാൾ എന്ന ചിത്രം ഉണ്ടായത്.

TweetFacebook