Home » News » B Unnikrishnan talks About Release Date of Villain !!!

B Unnikrishnan talks About Release Date of Villain !!!

മോഹൻലാലിനെ നായകൻ ആക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് വില്ലൻ. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ആഴ്ച്ച മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ചിത്രത്തിൽ മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്.

ചിത്രത്തിന്റെ റിലീസ് തിയതിയെ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരാധകൻ റിലീസ് തിയതയെ കുറിച്ച് ചോദിച്ചപ്പോൾ, “ജൂൺ 1ന് 21 ദിവസം നീണ്ടു നിൽക്കുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കും. റിലീസ് എന്നാണെന്നു എന്തായാലും അധികം വൈകാതെ പറയാം.” എന്നാണ് ഉണ്ണികൃഷ്ണൻ മറുപടി നൽകിയത്.

അതേസമയം ,ചിത്രത്തിന്റെ ടീസർ 50 ലക്ഷം പിന്നിട്ടിരുന്നു.മോഹൻലാലിനെ കൂടാതെ മഞ്ജു വാരിയർ, തമിഴ് നടൻ വിശാൽ, ഹൻസിക ,ശ്രീകാന്ത്, റാഷി ഖന്ന, അജു വർഗീസ്, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

TweetFacebook

प्रातिक्रिया दे

आपका ईमेल पता प्रकाशित नहीं किया जाएगा. आवश्यक फ़ील्ड चिह्नित हैं *