Home » News » ‘1971 Beyond Borders’ teaser release on March 2nd !!!

‘1971 Beyond Borders’ teaser release on March 2nd !!!

മുന്തിരിവള്ളികൾക്കു ശേഷം മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം 1971 ബീയോണ്ട് ബോർഡേഴ്സിന്റെ ടീസർ മാർച്ച് 2 വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിക്ക് മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ  പുറത്തിറങ്ങും.മേജർ രവി മോഹൻലാൽ കൂട്ടുകെട്ടിലെ 4 -മത്തെ ചിത്രം ആണ് 1971 ബീയോണ്ട് ബോർഡേഴ്സ്.

കീർത്തിചക്ര,കുരുക്ഷേത്ര,കാണ്ഡഹാർ എന്നി ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ മേജർ മഹാദേവൻ ആയി അഭിനയിക്കുന്ന ചിത്രം 1971 ലെ ഇന്ത്യ പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ആണ്.മലയാളം,ഹിന്ദി,തെലുഗ് ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നും അരുണോദയ് സിംഗ്,ടോളിവുഡിൽ നിന്നും അല്ലു സിരിഷ് എന്നിവരും അഭിനയിക്കുന്നു.രഞ്ജി പണിക്കർ,സുധീർ കരമന,ആശാ ശരത് ,സൈജു കുറിപ്പ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

മേജർ മഹാദേവൻ എന്ന കഥാപാത്രത്തോടൊപ്പം മേജർ സഹദേവൻ എന്ന പിതാവിന്റെ വേഷത്തിലും ചിത്രത്തിൽ മോഹൻലാൽ എത്തും.ഗോപി സുന്ദർ ആണ് സംഗീതം നിർവഹിക്കുന്നത്.

TweetFacebook