43 ദിവസങ്ങൾ 200 കോടി കളക്ഷൻ : മോഹൻലാൽ എന്ന സൂപ്പർ സ്റ്റാർ
ദൃശ്യത്തിന് ശേഷം മോഹൻലാലിന് നല്ല ചിത്രങ്ങളും വിജയങ്ങളും ഇല്ലെന്നു വിമർശിച്ച വിമർശകർക്കുള്ള മറുപടി ആയിട്ടാണ് ഒന്നര മാസങ്ങൾക്കൊണ്ടു ലാലേട്ടൻ ചിത്രങ്ങൾ മികച്ച കളക്ഷനും മികച്ച അഭിപ്രായവും നേടിയത്.ഒരുപക്ഷെ മലയാളം കണ്ട ഏറ്റവും മികച്ച നായകന് ഇതിൽ കൂടുതൽ വിമർശകർക്ക് മറുപടി കൊടുക്കാൻ കഴിയില്ല.
വിമർശകർക്കുള്ള ആദ്യ മറുപടി ലാലേട്ടൻ കൊടുത്തത് ജനത ഗാരേജിലൂടെ ( സെപ്റ്റംബർ 1 ) ആണ് ,തെലുഗ് സൂപ്പർ തരാം ജൂനിയർ എൻറ്റിആറിനൊപ്പം തെലുഗ് ചിത്രത്തിൽ ലാലേട്ടൻ എത്തിയപ്പോൾ ലാലേട്ടൻ റോൾ കുറഞ്ഞുപോകുമോ എന്ന് സംശയം ആരാധകർക്ക് ഉണ്ടായിരുന്നേക്കാം എന്നാൽ എൻറ്റിആറിനോടൊപ്പം പ്രധാനമുള്ള റോളിൽ ലാലേട്ടൻ തകർത്താടി . ബാഹുബലിക്ക് ശേഷം തെലുഗ് സിനിമ കണ്ട ഏറ്റവും വലിയ വിജയം അങ്ങനെ ജനതാ ഗാരേജ് സ്വന്തമാക്കി . 136 കോടിയോളം കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും തെലുഗിൽ പ്രദർശനം തുടരുകയാണ്.
8 ദിവസങ്ങൾക്കു ശേഷം ( സെപ്റ്റംബർ 8 ) മോഹൻലാൽ -പ്രിയദർശം ടീമിന്റെ ഒപ്പം കേരളത്തിലറിലീസിനു എത്തി . 2016 ലെ ലാലേട്ടന്റെ ആദ്യ മലയാള ചിത്രമായ ഒപ്പം .പ്രേക്ഷകർ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു .അവസാന റിപോർട്ടുകൾ പ്രകാരം ചിത്രം 45 കോടിയോളമാണ് കളക്ഷൻ നേടിയത്.
പിന്നീട് എത്തിയ പുലിമുരുഗൻ ( ഒക്‌ടോബർ 7 ) മലയാളം കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് കടക്കുകയാണ് . അവസാന റിപ്പോർട്ടുകൾ പ്രകാരം ചിത്രം 5 ദിവസങ്ങൾ പിന്നിടുമ്പോൾ 21 കോടിയോളം രൂപയാണ് ചിത്രം കളക്ട് ചെയ്തത് .ഇപ്പോഴും പ്രേക്ഷകർ പുലിമുരുകന്റെ ടിക്കറ്റ് കിട്ടാതെ വലയുന്ന കാഴ്ച്ച ആണ് കാണാൻ കഴിയുന്നത്.
മോഹൻലാലിന്റെ അടുത്ത റിലീസ് ജിബു ജേക്കബിന്റെ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ആണ് . ചിത്രം നവംബർ 6 നു റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.