Veeram Click to View Theater List
Veeram is an upcoming Malayalam movie epic historical drama film written and directed by Jayaraj. It is an adaptation of William Shakespeare’s play ,Macbeth and film also inspiration from the vadakkan pattukal . Starring Kunal Kapoor , Shivajith Nambiar , Himarsha Venkatsamy . Veeram is simultaneously made in Malayalam, Hindi, and in English with the same title. Veeram which was made on a budget of ₹35 crore.
Click here to submit your review.
വീരം: വീര്യം കുറഞ്ഞുപോയോ ?
മലയാളികൾക്ക് വളരെയധികം സുപരിചിതവും ,പ്രിയപ്പെട്ടതുമാണ് വടക്കൻപാട്ടിലെ വീരനായക കഥകൾ .ഒരുകാലത്ത് പാണൻമാർ വാതോരാതെ പാടി നടന്ന ഈ കഥകളിൽ ചന്തുവിന് എന്നും ചതിയന്റെ സ്ഥാനമാണ് നൽകിയിരുന്നത് .എന്നാൽ M T വാസുദേവൻ നായർ - ഹരിഹരൻ കൂട്ടുകെട്ട് തെറ്റിദ്ധരിക്കപെട്ട വ്യക്തിത്വത്തിനുടമയായ ,ഉറ്റവരാൽ വഞ്ചിക്കപ്പെട്ട ,നിർഭാഗ്യവാനായ ചന്തുവിനെ പ്രേക്ഷകസമക്ഷം അവതരിപ്പിച്ചു .ചതി മനുഷ്യകുലത്തിന്റെ കൂടപ്പിറപ്പാണ്. . വടക്കന്‍പാട്ട് മുതല്‍ ഷേക്സ്പിയർ നാടകവേദി വരെ ചതിയുടെ പല മുഖങ്ങളും നമ്മള് കണ്ടു. ചന്തുവും മക്ബത്തും അങ്ങനെ ചതിയുടെ ആള്‍രൂപങ്ങളായി നിറഞ്ഞാടി. വീരം എന്ന ജയരാജ് ചിത്രം ചതിയനായ ചന്തുവിന്റെ കഥ തന്നെയാണ് പറയുന്നത് .ലോകപ്രശസ്ത സാഹിത്യകാരൻ വില്യം ഷേക്സ്പിയിന്റെ വിശ്വവിഖ്യാതമായ "മാക്ബെത്ത് " എന്ന നാടകത്തെ ജയരാജ് ചന്തുവിനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് പുനരാവിഷ്കരിക്കുകയാണ് വീരം എന്ന ചിത്രത്തിലൂടെ .35 കോടിരൂപയുടെ കൂറ്റൻ മുതൽമുടക്കിൽ( മലയാള സിനിമ) പുറത്തിറങ്ങിയ ചിത്രമാണ് വീരം .ജയരാജിന്റെ നവരസം സീരീസിലെ അഞ്ചാം സിനിമയാണ് വീരം .
മലയാളികൾക്ക് സുപരിചിതമായ പുത്തൂരം വീടിനെയും ,അവിടുത്തെ ചേകവന്മാരേയും പരിചയപ്പെടുത്തിക്കൊണ്ടാണ് വീരം ആരംഭിക്കുന്നത് .പുത്തൂരംവീട്ടിലെ കണ്ണപ്പചേകവരുടെ മക്കളാണ് ആരോമൽ ചേകവരും ,ഉണ്ണിയാർച്ചയും .കണ്ണപ്പചേകവരുടെ അനന്തിരവനായ ചന്തുവിന് ഉണ്ണിയാർച്ചയോടുള്ള പ്രണയത്തിന് ആരോമൽചേകവരായിരുന്നു എന്നുമൊരു തടസ്സം .പിന്നീട് ഉണ്ണിയാർച്ചയെ ആറ്റുംമണമേലെ കുഞ്ഞിരാമൻ വിവാഹം ചെയ്തു .ഇതിന്റെ ദേഷ്യവും ,പകയും എന്നും ചന്തുവിന് പുത്തൂരം വീട്ടിനോടും ,ആരോമൽചേകവരോടും ഉണ്ടായിരുന്നു .
പുത്തരിയങ്കത്തിന് പോകുന്ന ആരോമൽ ചേകവർക്ക് തുണപോകാൻ കാലം നിയോഗിക്കുന്നതും ഇതേ ചന്തുവിനെ തന്നെ .എന്നാൽ 2 പ്രവചനങ്ങൾ ചന്തുവിന്റെ ജീവിതം മാറ്റിമറിക്കുന്നു .സ്വാർത്ഥമോഹങ്ങൾക്ക് വേണ്ടി ചന്തു ചിലരുടെയൊക്കെ കൈയ്യിലെ കളിപ്പാവയാകുന്നു .ഹിന്ദി നടൻ കുനാൽ കപൂർ ആണ് ചന്തുവായെത്തുന്നത് .ശിവജിത് നമ്പ്യാർ (ആരോമൽ ചേകവർ),ഹിമർഷ വെങ്കട്ടസ്വാമി ( ഉണ്ണിയാർച്ച), ദിവിനാ താക്കൂർ (കുട്ടിമാണി) എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
സാങ്കേതികപരിചരണത്തിൽ മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും മികച്ച ചിത്രമാണ് വീരം .VFX ഗ്രാഫിക്സും , കലാസംവിധാനവുമൊക്കെ ചിത്രത്തിന് വളരെയേറെ മികവ് നൽകുന്നുണ്ട് .പ്രേക്ഷകന്റെ സങ്കൽപ്പങ്ങളൾക്കും ,പ്രതീക്ഷകൾക്കുമൊക്കെ അപ്പുറമാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരവും ,കഥാപാത്രനിർമിതിയുമെല്ലാം .ഛായാഗ്രാഹകൻ എന്ന നിലയിൽ S കുമാറിന്റെ ഏറ്റവും മികച്ച ചിത്രമാണ് വീരം .മലയാളസിനിമാപ്രേക്ഷകർക്ക് ഒരു ദൃശ്യവിസ്മയം തന്നെയാണ് S കുമാർ ഒരുക്കിയിരിക്കുന്നത് ,അജന്ത ഗുഹകളുടെ ദൃശ്യ ചിത്രണവും വളരെയധികം മനോഹരമായിരുന്നു .വടക്ക് മലബാർ ഭാഷാശൈലിയാണ് സംഭാഷണങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നത് .ഡബ്ബിംഗ് ആർട്ടിസ്സുകളുടെ പ്രകടനവും എടുത്ത് പറയേണ്ടത് തന്നെയാണ് .സംഘട്ടനരംഗങ്ങൾ (കളരിപ്പയറ്റ് ) നിലവാരം പുലർത്തിയെങ്കിലും സാങ്കേതികമേഖലയിലെ മറ്റ് വിഭാഗങ്ങളോടൊപ്പം മികച്ച് നിൽക്കുന്നില്ല .
അഭിനേതാക്കളെല്ലാവരും രൂപഭാവങ്ങളിൽ കഥാപാത്രങ്ങളോട് നീതിപുലർത്തിയെങ്കിലും ,പ്രകടനത്തിൽ നിരാശപ്പെടുത്തുന്നുണ്ട്. കുനാൽ കപൂർ ഉൾപ്പെടുന്ന എല്ലാ പ്രധാനതാരങ്ങളും സംഭാഷണരംഗങ്ങളിൽ കൃത്രിമത്വം അനുഭവപ്പെടുത്തുന്നുണ്ട് .BGM,സംഗീതം എല്ലാം ശരാശരിയിലൊതുങ്ങുന്നു . മലയാളികൾക്ക് ഏറ്റവും സുപരിചിതമായ കഥയായത് കൊണ്ട് കഥ പറച്ചിൽ അൽപം കൂടി വേഗതയും , സംവേഗ ശക്തിയും അർഹിച്ചിരുന്നു .കഥാപാത്രങ്ങളുടെ വൈകാരികതലങ്ങളോട് നീതിപുലർത്താൻ ഒരു പ്രധാനതാരത്തിനും സാധിച്ചിട്ടില്ല .ചിത്രത്തിന്റെ സർട്ടിഫിക്കേറ്റ് കുടുംബപ്രേക്ഷകരെ തിയേറ്ററിൽ നിന്നുമകറ്റും .പ്രേക്ഷകർക്ക് ഒരു വൈകാരികാനുഭവം ആകുന്നില്ല എന്നതാണ് ചിത്രത്തിന്റെ പ്രധാന പരാജയം.
മലയാളസിനിമാചരിത്രത്തിലെ ഒരു നാഴികകല്ല് തന്നെയാണ് വീരം എന്ന ജയരാജ് ചിത്രം .ദൃശ്യ- സാങ്കേതിക മേഖലകളുടെ മികച്ച പ്രകടനം ചിത്രത്തെ ഹോളിവുഡ് നിലവാരത്തിലെത്തിക്കുന്നു .അതേ നിലവാരം എല്ലാ മേഖലയിലും എത്തിക്കാൻ കഴിയാത്തിടത്താണ് വീരം എന്ന ചിത്രത്തോടുള്ള വിയോജിപ്പ് .ഒരിടത്തും പ്രേക്ഷകന് ചിത്രമൊരു വൈകാരികാനുഭവമായി മാറുന്നില്ല ,എന്നാൽ ഒരു ദൃശ്യവിസ്മയമായി അനുഭവപ്പെടുത്തുന്നുണ്ട്താനും. കാലോചിതമായ മാറ്റങ്ങൾ മലയാളസിനിമയിലും ഉണ്ടാകുന്നതിന്റെ മറ്റൊരു മികച്ച തെളിവ് തന്നെയാണ് വീരം .എന്നാൽ എല്ലാതരം പ്രേക്ഷകരും ചിത്രം ഏറ്റെടുക്കുമോ കാത്തിരുന്ന് തന്നെ അറിയണം