Home » Movie » Pulimurugan

Pulimurugan

Starring Mohanlal , Kamalini Mukherjee , Jagapati Babu , Lal , Suraj Venjaramoodu
Director Vysakh
Producer Tomichan Mulakupadam
Distribution Mulakupadam Release
Released on 22-Jul-2017

Pulimurugan, which did a phenomenal run at the box, is the first Malayalam movie to enter the prestigious 100 Crore club. 3D version of Mohanlal’s all-time blockbuster Pulimurugan will have a grand release on July 22. Pulimurugan is an action adventure film directed by Vyshakh and written by Udayakrishna . Starring Mohanlal , Jagapati Babu , Lal , Suraj Venjaramoodu , Kamalini Mukherjee . It is the first independent screenplay written by Udayakrishna . The film is produced by Tomichan Mulakupadam . Music composed by Gopi sunder.

Click here to submit your review.


Submit your review
* Required Field

പുലിമുരുകൻ : ലാൽവീര്യം റീലോഡഡ്

Oct 08, 2016 by Sambhu Parthasarathy S

ജനത ഗാരേജ് ,ഒപ്പം എന്നി ചിത്രങ്ങളുടെ വമ്പൻ ബോക്സ് ഓഫീസ് വിജയത്തിന് ശേഷം മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പുലിമുരുകൻ .പോക്കിരിരാജ ,സീനിയേഴ്സ് എന്നി ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വൈശാഖാണ് 25 കോടി മുതൽമുടക്കിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ .മോഹൻലാൽ ആരാധകർക്ക് ഏറ്റവുമധികം പ്രതീക്ഷയും ,കാത്തിരിപ്പുമേകിയ ചിത്രം കൂടിയാണ് താരം ടൈറ്റിൽ കഥാപാത്രമായെത്തുന്ന പുലിമുരുകൻ .ഉദയകൃഷ്ണ - സിബി കെ തോമസ് കൂട്ട് കെട്ടിലെ ഉദയകൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്തായെത്തുന്ന പുലി മുരുകൻ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം 160 തിയേറ്ററുകളിലാണ്(കേരളം ) ആദ്യദിനം പ്രദർശനത്തിനെത്തിയത് .മികവുറ്റ ആക്ഷൻ രംഗങ്ങളും ,സാങ്കേതിക പരിചരണവും കൊണ്ട് പ്രേക്ഷകരേയും ലാൽ ആരാധകരേയും ആവേശക്കൊടുമുടി കയറ്റുന്നുണ്ട് പുലിമുരുകൻ എന്ന മാസ് എന്റർടെയ്നർ ചിത്രം .


നരഭോജികളായ വരയൻപുലികളുടെ ആക്രമണം ഇടയ്ക്കിടെ ഉണ്ടാകാറുള്ള പുലിയൂർ എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത് .ആ ഗ്രാമവാസികളുടെ വരയൻപുലികളിൽ നിന്നുള്ള ഏക ആശ്രയം പുലിമുരുകൻ എന്നറിയപ്പെടുന്ന പുലിവേട്ടക്കാരൻ മുരുകനാണ് ."കാടിറങ്ങി വരുന്ന നരഭോജികളായ പുലികളെ കൊല്ലുന്നത് തെറ്റല്ല "എന്നുറച്ച് വിശ്വസിക്കുകയും ,പറയുകയും ചെയ്യുന്ന നായകകഥാപാത്രത്തിന് കൂട്ടായി എപ്പോഴും അമ്മാവനായ ബലരാമൻ (ലാൽ) സഹായത്തിനുണ്ട് .കാട്ടിനുള്ളിലെ പുലികളോട്‌ പോരടിച്ച് ശീലമുള്ള മുരുകന് ഒരു പ്രത്യേകസാഹചര്യത്തിൽ തന്റെ ഗ്രാമം വിട്ട് കുടുംബത്തോടൊപ്പം നഗരത്തിലേക്ക് കുടിയേറേണ്ടി വരുന്നു .പക്ഷെ അവിടെ മുരുകന് നേരിടേണ്ടിവരുന്നത് വന്യമൃഗങ്ങളേക്കാൾ അപകടകാരികളായ കുറച്ച് മനുഷ്യരേയാണ് .കമാലിനി മുഖർജിയാണ് മുരുകന്റെ ഭാര്യ മൈനയായെത്തുന്നത് . സിദ്ധിഖ് ,വിനു മോഹൻ ,ജഗപതി ബാബു ,ബാല ,സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .


മലയാളസിനിമലോകത്തെ ഏറ്റവും മികച്ച ആക്ഷൻ സ്വീക്വൻസുകളാൽ സമ്പന്നമായ ചിത്രങ്ങളുടെ പട്ടികയിൽ ബഹുദൂരം മുന്നിലാണ് പുലിമുരുഗന്റെ സ്ഥാനം .മനുഷ്യനും - മൃഗവും തമ്മിലുള്ള വന്യമായ പോരാട്ടം ഏറ്റവുമധികം വിശ്വാസ്യതയും , മികവുറ്റതുമായി ചിത്രീകരിക്കാൻ സാധിച്ചു എന്നതാണ് പുലിമുരുഗന്റെ പ്രധാന സവിശേഷത .ദൃശ്യ - സാങ്കേതിക പരിചരണത്തിലെ ചെറിയൊരു അശ്രദ്ധ പോലും പുലിമുരുഗൻ പോലൊരു ചിത്രത്തെ പാളിപ്പോയ പരീക്ഷണങ്ങളുടെ കൂട്ടത്തിൽ നിർത്താൻ കഴിയുന്നവയാണ് ,എന്നാൽ ചിത്രത്തെ ആദ്യാവസാനം ഒത്തിണക്കത്തോടെ അവതരിപ്പിക്കാൻ സംവിധായകൻ വളരെയധികം പരിശ്രമിച്ചിട്ടും ,വിജയിച്ചിട്ടുമുണ്ട് .ആക്ഷൻ കോറിയോഗ്രാഫിയും - VFX ഗ്രാഫിക്സും വളരെ മനോഹരമായി സമന്വയിപ്പിച്ച് അവതരിപ്പിച്ചിട്ടുള്ള കാട്ടിലും നാട്ടിലും നടക്കുന്ന എല്ലാ സംഘട്ടനരംഗങ്ങളും പ്രേക്ഷകരെ വളരെയധികം രസിപ്പിക്കുന്നുണ്ട് .ഛായാഗ്രാഹകൻ ഷാജിയുടെ മികച്ച പ്രകടനം ചിത്രത്തിന്റെ ദൃശ്യപരിചരണത്തിൽ വളരെയധികം മുതൽക്കൂട്ടായി .ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്ന്നും , VFX ഗ്രാഫിക്സ് ടീമും വളരെയധികം പ്രശംസയർഹിക്കുന്നുണ്ട് .2 ഗാനങ്ങളാണ് ചിത്രത്തിലുള്ളത് .ഗോപി സുന്ദറിന്റെ ഗാനങ്ങളും ,പശ്ചാത്തലസംഗീതവും മികച്ച നിലവാരം പുലർത്തി ." മുരുകാ മുരുകാ പുലിമുരുകാ '' എന്ന തീം മ്യൂസിക് പ്രേക്ഷകർക്ക് ആവേശവും ,കാടണയും കാൽച്ചിലമ്പേ എന്ന ഗാനം ഹൃദ്യാനുഭവവുമാണ് .

തമിഴ്നടി നമിതയുടെ ജൂലി എന്ന കഥാപാത്രവും അതിനെ ചുറ്റിപ്പറ്റിയുമുള്ള തമാശകളും ആവർത്തനവിരസതയായി അനുഭവപ്പെട്ടു .2 മണിക്കൂർ 41 മിനിറ്റ് ദൈർഘ്യമുള്ള ചിത്രമാണ് പുലിമുരുകൻ .കോമഡി ,സെന്റിമെൻസ് ,ഗാനങ്ങൾ , എന്നിവ സിനിമയിൽ ആക്ഷൻ സ്വീക്വൻസുകളോടൊപ്പം അണിനിരത്തി കുടുംബപ്രേക്ഷകരിലേക്കും പുലിമുരുഗൻ സധൈര്യം യാത്ര ചെയ്യുന്നുണ്ട് .സുരാജ് വെഞ്ഞാറംമൂട് ആദ്യാവസാനം ചിരിപ്പിച്ചിരുത്തുന്നുണ്ടെങ്കിലും ,മുൻകാല ചിത്രങ്ങളുടെ സ്ഥിരം പകർപ്പായി അനുഭവപ്പെട്ടു .ലാൽ ബലരാമനായി ആദ്യാവസാനം രസിപ്പിച്ചിരുവില്ലൻത്തുന്നുണ്ട് .ജഗപതി ബാബു ,കിഷോർ തുടങ്ങിയവരുടെ വില്ലൻവേഷങ്ങളും നിലവാരംപുലർത്തി . മുരുകന്റെ കുട്ടിക്കാലം അവതരിപ്പിച്ച ബാലതാരത്തിനും ഒരു വലിയ കയ്യടി ......

പുലിമുരുഗനായി ലാലേട്ടൻ ആദ്യാവസാനം നിറഞ്ഞുനിന്നു . പ്രേക്ഷകരുടെ പ്രിയപെട്ട ലാൽഭാവങ്ങളാൽ സമ്പന്നവുമാണ് പുലിമുരുകൻ .മദ്യപാനം ,പ്രണയം ,കുസൃതി ,സാഹസികത ,സ്നേഹം ,കരുത്ത്, നിഷ്കളങ്കത ഇതെല്ലാം ആവോളം ചേർന്ന കഥാപാത്രവുമാണ് പുലിമുരുഗൻ .വളരെ തന്മയത്വത്തോട് കൂടിയാണ് ലാലേട്ടൻ സംഘട്ടനരംഗങ്ങളെ സമീപിച്ചിരിക്കുന്നതും ,അവതരിപ്പിച്ചിരിക്കുന്നതും .വൈകാരിക രംഗങ്ങളിലെ മികച്ച പ്രകടനം കൊണ്ട് മുരുഗൻ ചിലയിടങ്ങളിൽ പ്രേക്ഷകനെ വേദനിപ്പിക്കുന്നുമുണ്ട് .2016 ലെ ലാലേട്ടന്റെ കഥാപാത്രങ്ങളിൽ നാം കണ്ട് വരുന്ന മികച്ച അഭിനയ പ്രകടനവും ,ഭാവമികവും വിസ്മയം ,ജനത ഗാരേജ് , ഒപ്പം എന്നീ ചിത്രങ്ങൾക്ക് ശേഷം പുലിമുരുകനിലും കാണാം .

സമീപകാലത്തെ ഏറ്റവും മികച്ച ഒരു ഫെസ്റ്റിവൽ ആക്ഷൻ എന്റർടെയ്നറാണ് പുലിമുരുകൻ .എന്തുകൊണ്ട് മോഹൻലാൽ എന്ന നടൻ കംപ്ലീറ്റ് ആക്ടർ എന്നറിയപ്പെടുന്നു എന്നതിനുള്ള ഏറ്റവും മികച്ച അപ്ഡേറ്റഡ് വെർഷനാണ് പുലിമുരുഗൻ .കോളിവുഡ് ,ടോളിവുഡ് ,ബോളിവുഡ് - മുന്നിൽ അഭിമാനത്തോടെ നമുക്ക് മുന്നിൽ നിർത്താവുന്ന ആക്ഷൻ ത്രില്ലർ ആണ് പുലിമുരുഗൻ .മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷൻ എന്റർടെയ്നർ എന്ന ടാഗ് ഇനിമുതൽ ,56 - വയസ്സിലും സാഹസികതയും ,പ്രകടനവും കൊണ്ട് പ്രേക്ഷകരെ മുൾമുനയിൽനിർത്തി വിസ്മയിപ്പിച്ച ലാലേട്ടന്റെ പുലിമുരുഗന് സ്വന്തം .സാഹസികമായ ഈ സിനിമ പരീക്ഷണത്തിന് വൈശാഖിന് (സംവിധായകൻ) ഒരായിരം കൈയ്യടികൾ, അഭിനന്ദനങ്ങൾ .......


Movie News , USA 4.0 4.0 1 1 ജനത ഗാരേജ് ,ഒപ്പം എന്നി ചിത്രങ്ങളുടെ വമ്പൻ ബോക്സ് ഓഫീസ് വിജയത്തിന്