Home » Movie » Ezra

Ezra

Starring Prithviraj , Priya Anand ,Tovino Thomas
Director Jayakrishnan
Producer Dr. A. V. Anoop , Mukesh R. Mehta
Distribution E4 Entertainment
Released on 10-Feb-2017

Ezra is an Upcoming Malayalam Horror Thriller Movie Written and Directed by Jay K and Produced by A. V. Anopp
and Mukesh R . Starring Prithviraj Sukumaran , Priya Anand , Tovino Thomas , Sudev Nair . Music by Rahul Raj and Cinematography by Sujith Vaassudev .

The Film Ready To Release on February 10 2017.

 

16640729_1250064728381922_6165453001249021869_n

Click here to submit your review.


Submit your review
* Required Field

എസ്ര: പുതുമയുള്ള പ്രേതാനുഭവം

Feb 11, 2017 by Sambhu Parthasarathy S

നവാഗതനായ ജയ് കെ സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് എസ്ര .മലയാളത്തിൽ മുൻപ് ഒരുപാട് ഹൊറർ ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ,ആ ചിത്രങ്ങൾ പിന്തുർന്ന് വന്നിരുന്ന സ്ഥിരം ശൈലിയിൽ നിന്ന് അവതരണം കൊണ്ട് വേറിട്ട് നിൽക്കുന്നു എന്നത് തന്നെയാണ് എസ്രയുടെ പ്രധാനസവിശേഷത .ഹൊറർ - ത്രില്ലർ വിഭാഗത്തിലെ മലയാളം കണ്ട എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് എസ്ര . .ചിത്രത്തിന്റെ ഹൊറർ കഥാപശ്ചാത്തലത്തിന് മലയാളസിനിമയ്ക്ക് മുൻപരിചയമില്ലാത്ത ജൂതമതവും ,വിശ്വാസങ്ങളും ,മിത്തുകളും വളരെ സമർത്ഥമായി വിനിയോഗിച്ചിട്ടുണ്ട് .എന്നാൽ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഭീതിയും , ഭയാന്തരീക്ഷവും പ്രേക്ഷകന് വൈകാരികാനുഭവമായി പൂർണമായും മാറാത്തിടത്താണ് എസ്രയെന്ന ഹൊറർ ചിത്രത്തോടുള്ള വിയോജിപ്പ് .


കേരളത്തിലെ അവസാന ജൂതമതവിശ്വാസിയുടേയും മരണത്തിൽ നിന്നുമാണ് ചിത്രമാരംഭിക്കുന്നത് .മുബൈയിൽ സ്ഥിരതാമസമായിരുന്ന രഞ്ജൻ - പ്രിയാ ദമ്പതികൾ ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തുന്നു .വീടലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിയ നഗരത്തിലെ ഒരു പുരാവസ്തുവിൽപനശാലയിൽ നിന്നുമൊരു പെട്ടി വാങ്ങുന്നു .ജൂതമതവിശ്വാസമനുസരിച്ച് ദുരാത്മാവിനെ ബന്ധിക്കാനുപയോഗിക്കുന്ന "ഡിബുക്ക് '' എന്ന ഈ പെട്ടിയിൽ നിന്നുമാണ് പ്രശ്നങ്ങളുടെ ആരംഭം . പ്രിയ ഡിബുക്ക് തുറക്കുന്നതോടെ വർഷങ്ങളായി പ്രതികാരദാഹിയായി കാത്തിരുന്ന എബ്രഹാം എസ്രയുടെ ആത്മാവ് സ്വതന്ത്രമാകുന്നു .രഞ്ജൻ ആയി പൃഥ്വീരാജും ,പ്രിയയായി തമിഴ് നടി പ്രിയ ആനന്ദും വേഷമിടുന്നു .ടൊവിനോ തോമസ് ,വിജയരാഘവൻ ,സുജിത് ,സുദേവ് ,ബാബു ആന്റണി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .


കഥാപശ്ചാത്തലമൊരുക്കുന്നതിന് ജൂതമതവിശ്വാത്മാളും ,മിത്തുകളും ഉപയോഗിച്ചിരിക്കുന്നത് പ്രേക്ഷന് വളരെയധികം കൗതുകവും പുതുമയും അനുഭവപ്പെടുത്തുന്നുണ്ട് .ചിത്രത്തിന്റെ വ്യത്യസ്തമായ അവതരണരീതിയും ,ഘടനയുമെല്ലാം എസ്രയെ മലയാളഹൊറർ സിനിമാവിഭാഗത്തിലെ പുത്തൻ അനുഭവമാക്കുന്നു .ചിത്രത്തിലെ ഹൊറർ ,ആക്ഷൻ രംഗങ്ങളെല്ലാം മികച്ച സാങ്കേതികത്തികവോടെയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത് .മികച്ച ഛായാഗ്രഹണവും ,കലാസംവിധാനവും എസ്രയെ ഒരു ദൃശ്യവിരുന്നാക്കുന്നുണ്ട് .എബ്രഹാം എസ്രയുടെ ജീവിതം കാട്ടുന്ന (1940 - കാലഘട്ടം )ഫ്ലാഷ്ബാക്ക് വളരെ തന്മയത്വത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത് .ചിത്രത്തിന്റെ കഥാപശ്ചാത്തലവും ,വേഗതയും ആവശ്യപ്പെടുന്ന BGM തന്നെയാണ് സംഗീതസംവിധായകൻ ഒരുക്കിയിരിക്കുന്നത് .മുൻകാല മലയാളഹൊറർ ചിത്രങ്ങളുടെ മാതൃകയാണ് എസ്രയുടെ തിരക്കഥയും പിന്തുടരുന്നതെങ്കിലും ,നിലവാരമുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റത് .
പതിഞ്ഞ താളത്തിലാണ് എസ്ര ആരംഭിക്കുന്നതും ,യാത്ര തുടരുന്നതും .കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഭീതിയും , ഭയാന്തരീക്ഷവും പ്രേക്ഷകന് വൈകാരികാനുഭവമായി പൂർണമായും എസ്രയ്ക്ക് പകർന്നു നൽകാൻ സാധിക്കുന്നില്ല .സ്വതന്ത്രനായ എബ്രഹാം എസ്രയുടെ ആത്മാവിന്റെ ലക്ഷ്യവും , സഞ്ചാരദിശയുമൊക്കെ വലിയ ഊന്നൽ നൽകാതെ പറഞ്ഞു പോയത് ചെറിയ രസക്കേടായിട്ടുണ്ട് .ഫാദർ മാർക്വേസ് ആയെത്തിയ സുജിത് ദേവ് പ്രകടനംകൊണ്ടും ,രൂപഭാവങ്ങൾകൊണ്ടും തൃപ്തിപ്പെടുത്തുന്നുണ്ടെങ്കിലും ,ഡബ്ബിംഗിൽ (സണ്ണി വെയ്ൻ ) രസചോർച്ച ഉണ്ടാകുന്നുണ്ട് .ഘടനയിൽ ആദ്യ പകുതിയോട് കിടപിടിക്കുന്നതല്ല രണ്ടാം പകുതി .


രഞ്ജൻ എന്ന നായകകഥാപാത്രം പൃഥ്വീരാജ് എന്ന നടന്റെ കൈയിൽ സുരക്ഷിതമായിരുന്നു .സമീപകാലത്തെ പൃഥ്വീരാജ് എന്ന നടന്റെ മികച്ച പ്രകടനങ്ങളിലുമൊന്നാണ് എസ്രയിലേത് .പ്രിയ എന്ന നായികയായി പ്രിയ ആനന്ദും തന്റെ ഭാഗം മനോഹരമാക്കി .കഥാഗതിയിൽ വലിയ പ്രാധാന്യം അവകാശപ്പെടാനില്ലെങ്കിലും ടൊവിനോയുടെ IPS ഓഫീസറും മോശമാക്കിയില്ല .എല്ലാ കഥാപാത്രങ്ങളും അവരവരുടെ ഭാഗങ്ങൾ ഗംഭീരമാക്കിയതും എസ്രയ്ക്ക് ഗുണമേകി .


ചെയ്യുന്ന കഥാപാത്രങ്ങളിലും ,സിനിമകളിലും എന്നും വ്യത്യസ്തതകൾക്ക് ശ്രമിക്കാറുള്ള നടനാണ് പൃഥ്വീരാജ് .മലയാളസിനിമാലോകത്തിൽ മറ്റൊരു കരുത്തുള്ള പരീക്ഷണം നടത്തിയിരിക്കുകയാണ് ജയ് കെ - പൃഥ്വീരാജ് സഖ്യം .മലയാളസിനിമയിലെ ഹൊറർത്രില്ലർ സിനിമകളെ എസ്രയ്ക്കും മുൻപും ,ശേഷവും എന്ന് നമുക്കിനി വിലയിരുത്താം .ജയ് എന്ന സംവിധായകനിൽ ഇനിയും പ്രതീക്ഷയർപ്പിക്കാം എന്ന് നവാഗതനായ സംവിധായകൻ തന്റെ ആദ്യ ചിത്രത്തിലൂടെ അടിവരയിട്ടു പറയുന്നു .ചിലയിടങ്ങളിലെ പതർച്ചകളും ,പോരായ്മകളും രസചോർച്ചയാകുന്നുണ്ടെങ്കിലും , കണ്ടറിയേണ്ട അനുഭവം തന്നെയാണ് എസ്ര .


Movie News , USA 3.0 3.0 1 1 നവാഗതനായ ജയ് കെ സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്