Home » Movie » Ann Maria Kalippilaanu

Ann Maria Kalippilaanu

Starring Baby Sara, Sunny Wayne, Aju Varghese
Director Midhun Manuel Thomas
Producer Alice George
Distribution Playhouse
Released on 05-Aug-2016

Annmaria (Sara) is the daughter of a doctor couple, Mr. and Mrs. Roy. A fourth-grader, she soon gets embroiled in an unusual relationship with Gireesh (Wayne), a small-time fraudster and his ally (Aju Varghese).

Dulquer Salmaan first in cameo appearance of a film. Sunny Wayne  expecting a career break through Ann Mariya Kallippilanu.

Click here to submit your review.


Submit your review
* Required Field

" ആൻമരിയയും ടീമും കലിപ്പാണ് കേട്ടോ "

Aug 10, 2016 by Sambhu Parthasarathy S

മിഥുൻ മാനുവൽ തോമസ് എന്ന യുവസംവിധായകന്റെ രണ്ടാം ചിത്രമാണ് ആൻമരിയ കലിപ്പിലാണ് . മിഥുൻ മാനുവൽ തോമസ് എന്ന പേര് എത്രപേർക്ക് സുപരിചിതമാണ് എന്നറിയില്ല ,പക്ഷെ നമ്മുടെ സംവിധായകന്റെ ആദ്യ ചിത്രമായ \"ആട് ഒരു ഭീകരജീവിയാണ് \" മലയാളികൾ അത്രപെട്ടെന്ന് മറക്കില്ല .ബോക്സ് ഓഫീസിൽ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം ശരാശരിയിലൊതുങ്ങിയെങ്കിലും ,ടൊറന്റ് സൈറ്റുകളിലും ,DVD റിലീസിലും ചിത്രം വൻവിജയമായി യുവപ്രേക്ഷകർക്കിടയിൽ ഒരു ട്രെന്റ്സെറ്ററായി മാറി .ആദ്യ ചിത്രം നൽകിയ പരാജയപാഠങ്ങൾ ഉൾക്കൊണ്ട മിഥുൻ മാനുവൽ തോമസ് തന്റെ രണ്ടാംവരവ് ഉജജ്വലമാക്കി .വേഗവും ,ഒതുക്കവുമുള്ള ഒരു ക്ലീൻ കോമഡി എന്റർടെയ്നറാണ് \"ആൻമരിയ കലിപ്പിലാണ് \" .

ആൻമരിയ എന്ന പെൺകുട്ടിക്ക് തന്റെ സ്കൂളിലെ അധ്യാപകനോട് ഒരു പ്രത്യേക സാഹചര്യത്തിൽ ദേഷ്യവും വെറുപ്പുമുണ്ടാകുന്നു . അതിനുള്ള പ്രതിവിധിയായ് അവൾ കണ്ടെത്തുന്നത് പൂമ്പാറ്റ ഗിരീഷ് (സണ്ണി വെയ്ൻ )എന്ന ഒരു വാടകഗുണ്ടയേയും .പൂമ്പാറ്റ ഗിരീഷും ,സുഹൃത്ത് വി ആംബ്രോസും (അജു വർഗീസ്) )നാട്ടിലെ അറിയപ്പെടുന്ന തരികിടകളും ,മടിയൻമാരുമാണ് .ആൻമരിയയുടെ അധ്യാപകനെതിരെയുള്ള ക്വട്ടേഷൻ പൂമ്പാറ്റ ഗിരീഷും ,ആംബ്രോസിം ഏറ്റെടുക്കുന്നു .പിന്നീടവരുടേയും , ആൻമരിയയുടേയും ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത് .

അൻ മരിയ എന്ന ടൈറ്റിൽ റോളിലെത്തുന്ന ബേബി സാറ എന്ന മുംബൈസുന്ദരി വർഷങ്ങൾക്കു മുമ്പേ തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചതാണ് .ദൈവത്തിരുമകൾ എന്ന A L വിജയ് ചിത്രത്തിൽ നിള എന്ന കഥാപാത്രമായെത്തിയപ്പോൾ അന്ന് ബേബി സാറയ്ക്ക് പ്രായം വെറും 6 വയസ്സായിരുന്നു .ദൈവത്തിരുമകൾ എന്ന ചിത്രവും , കൃഷ്ണൻ (വിക്രം ) - നിള (ബേബി സാറ ) കോടതി രംഗവുമെല്ലാം ഇന്നും പ്രേക്ഷകന്റെയുള്ളിൽ ഒരു വിങ്ങലാണ് .പിന്നീട് ശൈവം(2014) എന്ന തമിഴ് ചിത്രത്തിലും ബേബി സാറ എന്ന കുഞ്ഞ് അഭിനേത്രിയെ തെന്നിന്ത്യൻ സിനിമാലോകം കണ്ടു . അൻ മരിയ എന്ന കഥാപാത്രത്തേയും ബേബി സാറ മനോഹരമായി അവതരിപ്പിച്ചു . സണ്ണി വെയ്ൻ പൂമ്പാറ്റ ഗിരീഷിനെ രസകരമായി അവതരിപ്പിച്ചു .സിദ്ധിഖ് എന്ന നടൻ ബേബി എന്ന കഥാപാത്രമായി നമ്മെ ചിരിപ്പിക്കുകയും ,വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട് .പൂമ്പാറ്റ ഗിരീഷ് - ആംബ്രോസ് കോമ്പിനേഷൻ രംഗങ്ങൾ പ്രേക്ഷകരെ വളരെയധികം രസിപ്പിക്കുന്നുണ്ട് .സൈജു കുറുപ്പ് ,ലിയോണ ,അജു വർഗീസ് ,സേതുലക്ഷ്മി ,അന്യ സംസ്ഥാനക്കാരനായ കഥാപാത്രം ,അവിനാശ് എന്ന കഥാപാത്രം അങ്ങനെയെല്ലാവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കി .
ചിത്രത്തിന്റേത് വളരെ വ്യത്യസ്തതയുള്ള ഒരു പ്രമേയമാണ് .ഈ പ്രമേയത്തിനെ വളരെ മനോഹരമായി അവതരിപ്പിക്കാൻ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സംവിധായകന് നല്ല പിന്തുണയാണ് നൽകിയിരിക്കുന്നത് .ചിത്രത്തിൽ ഒരു ഗാനം മാത്രമാണുള്ളത് . ചിത്രത്തിന്റെ സന്ദർഭത്തിനും , വേഗതയ്ക്കുമനുസരിച്ചാണ് ഗാനമെത്തുന്നതും ,ചിട്ടപ്പെടുത്തിയിരിക്കുന്നതും .

ആദ്യ 20 മിനിറ്റോളം ചിത്രം പതിഞ്ഞ താളത്തിലാണ് യാത്ര ചെയ്യുന്നത് .പിന്നീട്‌ ചിത്രം ടോപ് ഗിയറിൽ മുന്നേറുന്നു .ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിൽ രസകരമായ കഥാപാത്രങ്ങളെയും ,സന്ദർഭങ്ങളെയും അവതരിപ്പിക്കുന്നതിൽ ഒരു ഒതുക്കം കൊണ്ട് വരാൻ സംവിധായകന് സാധിച്ചില്ലായിരുന്നു .അതിന് തീർത്തും വിപരീതമായ അനുഭവമാണ് മിഥുൻ മാനുവൽ തോമസിന്റെ രണ്ടാം ചിത്രം നൽകുന്നത് .
ചുരുക്കത്തിൽ ധൈര്യമായി കുടുംബസമേതം ടിക്കറ്റെടുക്കാം ആൻ മരിയ കലിപ്പിലാണ് എന്നയി ചിത്രത്തിന് . നിർദോഷമായ പൊട്ടിച്ചിരിയിലേക്കാണ് ചിത്രം നമ്മെ കൂട്ടിക്കോണ്ട് പോകുന്നത് .ഒരു പക്ഷെ ഓഗസ്റ്റ് മാസത്തിലെ അപ്രതീക്ഷിത ബോക്സ് ഓഫീസ് ഹിറ്റായി മാറും ഈ ചിത്രം .നാം പ്രതീക്ഷിക്കാത്ത പക്ഷെ ആസ്വദിക്കുന്ന ഒരു ചെറിയ സസ്പെൻസും ചിത്രത്തിലുണ്ട് .


Movie News , USA 3.0 3.0 1 1 മിഥുൻ മാനുവൽ തോമസ് എന്ന യുവസംവിധായകന്റെ രണ്ടാം ചിത്രമാണ് ആൻമരിയ ക