Top Ten Highest Grossing Malayalam Movies
മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങൾ . മലയാളത്തിലെ ആദ്യ 50 കോടി കടക്കുന്ന ചിത്രം ദൃശ്യം ആയിരുന്നു അതിനുശേഷം മലയളത്തിൽ നിരവധി 50 കോടി ചിത്രങ്ങൾ പുറത്തുവന്നു.
1 : Drishyam ( 2013 )
ജിത്തു ജോസഫ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രം ആയിരുന്നു ദൃശ്യം .മലയാളത്തിലെ ആദ്യ 50 കോടി കടന്ന ചിത്രം എന്ന ബഹുമതി ദൃശ്യത്തിനാണ് .കൂടാതെ ഇപ്പോഴും മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ദൃശ്യമാണ് . 4 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങിയ ചിത്രം 75 കോടിയോളം കളക്ഷൻ നേടി .
2 : Premam ( 2015 )
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പോളി , സായി പല്ലവി , മഡോണ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു പ്രേമം . ആദ്യ ആഴ്ച തന്നെ ബാംഗ്ലൂർ ഡെയ്‌സിന്റെ ആദ്യ ആഴ്ച്ച കളക്ഷൻ റെക്കോർഡ് തകർത്ത ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത് 60 കോടിയിലേറെ ആണ് .
3 : Two Countries ( 2015 )
ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത കോമഡി ചിത്രം ആയിരുന്നു ടു കൺട്രീസ് .ദിലീപ് ,മമ്ത മോഹൻദാസ് ,അജു വർഗീസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത് 55 കോടിയോളം കളക്ഷൻ ആണ് .
4 : Ennu Ninte Moideen ( 2015 )
പുതുമുഖ സംവിധായകൻ ആർ .എസ് വിമൽ അണിയിച്ചു ഒരുക്കിയ ചിത്രം ആയിരുന്നു എന്ന് നിന്റെ മൊയ്‌ദീൻ . പൃഥ്വിരാജ് , പാർവതി , ടോവിനോ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 13 കോടിയോളം രൂപ മുതൽ മുടക്കിൽ ആണ് പുറത്തിറങ്ങിയത് . ചിത്രം 50 കോടിയോളം കളക്ഷൻ നേടി .
5 : Bangalore Days ( 2014 )
ദുൽഖർ ,നിവിൻ ,ഫഹദ് ,നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ബാംഗ്ലൂർ ഡേയ്സ് . ചിത്രം ബോക്സ്ഓഫീസിൽ ഇന്നും 45 കോടിയോളം സ്വന്തമാക്കി .
6 : * Oppam (2016 )
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആണ് ഒപ്പം . 2016 ൽ ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ഒപ്പം ആണ് . ചിത്രം ഇതുവരെ 45 കോടിയോളം കളക്ഷൻ നേടി ,ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് .
7 : Charli ( 2015 )
ദുൽഖറിനെ കേന്ദ്ര കഥാപാത്രമാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ചാർളി . ദുൽഖർ ,പാർവതി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ 40 കോടിയോളം സ്വന്തമാക്കി .
8 : Amar Akbar Anthony (2015)
പൃഥ്വിരാജ് , ജയസൂര്യ , ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു അമർ അക്ബർ അന്തോണി . കോമഡി ചിത്രമായ അമർ അക്ബർ അന്തോണി ബോക്സ് ഓഫീസിൽ നിന്നും നേടിയത് 35 കോടിയോളം രൂപയാണ് .
9 : Twenty 20 ( 2008 )
മലയാള സൂപ്പർ സ്റ്റാറുകളെ ഒന്നടങ്കം അണിയിച്ചൊരുക്കി ജോഷി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ട്വന്റി ട്വന്റി . ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റ് ആയിരുന്നു .ബോക്സ് ഓഫീസിൽ നിന്നും 32.6 കോടിയോളം കളക്ഷനാണ് ചിത്രം നേടിയത് .
10 : Oru Vadakkan Selfie ( 2015 )
നിവിൻ , അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി പ്രജിത് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഒരു വടക്കൻ സെൽഫി .ചിത്രം ബോക്സ് ഓഫീസിൽ നിന്നും 31 കോടിയോളം രൂപ സ്വന്തമാക്കി .
( * – പ്രദർശനം തുടരുന്ന ചിത്രങ്ങൾ )
( ** – All figures are approximate )
( 7 ദിവസങ്ങൾ കൊണ്ട് 30 കോടിയോളം നേടി പുലിമുരുഗൻ പ്രദർശനം തുടരുകയാണ് )