Pulimurugan Pirated Copy : No More Malayalam Releases In Kochi Cinepolis ?
മലയാള സിനിമ അതിന്റെ നല്ല കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ആണ് വ്യാജ പതിപ്പുകൾ വീണ്ടും ഉടലെടുക്കുന്നത്. അവസാനമായി മോഹൻലാൽ നായകനായ പുലിമുരുഗനും ഇറങ്ങി വ്യാജപതിപ്പ് .
പുലിമുരുകന്റെ വ്യാജ പതിപ്പുമായി ബന്ധപ്പെട്ട് എറണാകുളം സിനിപോളിസിൽ ഇനി സിനിമ പ്രദർശിപ്പിക്കില്ല എന്നാണ് വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ തീരുമാനം .പുലിമുരുഗൻ ഉൾപ്പെടെയുള്ള സിനിമകളുടെ വ്യാജ പ്രിന്റുകൾ പ്രചരിച്ചതുമാണ് ബന്ധപ്പെട്ട ഫോറൻസിക് പരിശോധനയിൽ ആണ് സിനിമ ചോർന്നത് സിനിപോളിസ് തിയറ്ററുകളില്‍ നിന്നാണെന്ന് കണ്ടെത്തിയതെന്നും അതെ തുടർന്നാണ് തീരുമാനം എന്നും അസോസിയേഷൻ അറിയിച്ചു .
തീയേറ്ററുകളിൽ നിന്ന് സിനിമ ചോർന്നാൽ ആ തീയേറ്ററുകൾക്ക് പിന്നീട് സിനിമ ചിത്രം നല്‍കേണ്ടെന്ന് നേരത്തെ തന്നെ അസോസിയേഷൻ തീരുമാനം ഉണ്ടായിരുന്നു .
sources : SouthLive