Pulimurugan Officially Crossed 4 Crore At CochinMultiplex !!!
മലയാളത്തിലെ ഏറ്റവും വലിയ വിജയം ആയോ മാറിയിരിക്കുകയാണ് പുലിമുരുഗൻ . മലയാളത്തിലെ ആദ്യത്തെ 100 കോടി നേടുന്ന ചിത്രം പുലിമുരുഗൻ ആയപ്പോൾ കൂടെ തകർക്കപ്പെട്ടത് മലയാളത്തിലെ നിലവിൽ ഉണ്ടായിരുന്ന എല്ലാ കളക്ഷൻ റെക്കോർഡുകളും ആണ് . അതിൽ ആദ്യ ദിന കളക്ഷൻ , വേഗത്തിൽ നേടുന്ന 10 cr,20cr ,30cr ,40cr ,50cr എന്നിവയെല്ലാം ഉൾപെടും .
മൾട്ടിപ്ലെസുക്കളിലും റെക്കോർഡ് കളക്ഷൻ ആണ് ചിത്രത്തിന് ലഭിച്ചത് . അവസാന റിപോർട്ടുകൾ പ്രകാരം കൊച്ചിൻ മൾട്ടിപ്ലെക്സിൽ നിന്ന് മാത്രം പുലിമുരുകന് ലഭിച്ചത് 4 കോടി ആണ് . ഇത് ഒരു ചിത്രത്തിന് കൊച്ചിൻ മൾട്ടിപ്ലെക്സിൽ കിട്ടുന്ന ഏറ്റവും കൂടിയ കളക്ഷൻ ആണ് . ഹോളിവുഡ് ചിത്രം ജങ്കിൾബുക്ക് നേടിയ 3.74 cr എന്ന കളക്ഷൻ ആണ് രണ്ടാസ്ഥാനത്തുള്ളത് . നിവിൻ പോളി ചിത്രം ജേക്കബിന്റെ സ്വർഗ്ഗരാജ്യം നേടിയ 2.94 cr ആണ് രണ്ടാസ്ഥാനത്തുള്ള മലയാള ചിത്രം .
അതെ സമയം പുലിമുരുഗൻ തെലുഗ് പതിപ്പായ മന്യംപുലി മികച്ച വിജയം ആയി മാറുകയാണ് തെലുങ്കിൽ .ആദ്യ ദിവസത്തെ കളക്ഷൻ 3 കോടിക്കും മുകളിൽ ആണ് .
കൊച്ചിൻ മൾട്ടിപ്ലെക്സിൽ പുലിമുരുകന് 10 ഷോകളിൽ അധികം ഇപ്പോഴും ഉണ്ട് .വലിയ ബഡ്‌ജെക്ടിൽ ചിത്രം നിർമിച്ചു മികച്ച വിജയം നേടാൻ മലയാള സിനിമക്കും കഴിയും എന്നതിനുള്ള ഉത്തമ ഉദാഹരണം ആണ് പുലിമുരുകന് .2 മാസത്തിനു ശേഷവും ഹൗസ്ഫുളായി പ്രദർശനം തുടരുകയാണ് ചിത്രം .

