ആദ്യദിന കളക്ഷൻ റെക്കോർഡുകൾ തകർത്ത് പുലിമുരുഗൻ !!!
മലയാള പ്രേക്ഷകർ ഏറെ കാത്തിരുന്ന മോഹൻലാൽ ചിത്രം ഇന്നലെ തീയേറ്ററുകളിൽ എത്തി.ആരാധകർ ആവേശത്തോടെ ആണ് മുരുഗനെ സ്വീകരിച്ചത്.കേരളത്തിൽ മാത്രം 210 ൽ അധികം തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്.
പല സെന്ററുകളിലും രാവിലെ 8 മണിയോടെ ഷോകൾ ആരംഭിച്ചു ,ചില ഇടങ്ങളിൽ ചിത്രത്തിന് വൻ തിരക്ക് മൂലം ട്രാഫിക് ബ്ലോക്ക് വരെ സംഭവിച്ചു . രാവിലെ തുടങ്ങിയ തിരക്ക് ചിത്രത്തിന്റെ മികച്ച പ്രതികരണം മൂലം രാത്രി വരെ നീണ്ടു പല തീയറ്ററുകളിലും അധിക ഷോ വരെ നടത്തേണ്ടി വന്നു . ഒപ്പം ഇറങ്ങിയ മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
മോഹൻലാൽ അഭിനയിച്ച ഏറ്റവും ചെലവ് കൂടിയ ചിത്രം എന്ന നിലയിൽ പ്രേക്ഷകർ വളരെ ഏറെ പ്രതീക്ഷയാണ് ചിത്രത്തിന് മേൽ വെച്ചത് . മോഹൻലാലിൻറെ കിടിലൻ ആക്ഷൻ രംഗങ്ങളും അഭിനയ രംഗങ്ങളും കൊണ്ട് തിയേറ്റർ ഉത്സവ പ്രതീതി ഉണ്ടാക്കാൻ ചിത്രത്തിനായി.
216 ൽ അധികം തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് റെക്കോർഡ് ആദ്യ ദിന കളക്ഷൻ കിട്ടും എന്നതിൽ സംശയം ഇല്ലായിരുന്നു . 120 തീയേറ്ററുകളിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം കസബ ആയിരുന്നു ഇതുവരെ ഉള്ള ആദ്യ ദിന കളക്ഷൻ സ്വന്തമാക്കിയ ചിത്രം . 120 സെന്ററുകളിൽ നിന്ന് ചിത്രം 2.48 കോടി ആണ് കരസ്ഥമാക്കിയത് .അതിനാൽ തന്നെ 216 സെന്ററുകളിൽ റിലീസ് ചെയ്ത പുലിമുരുഗൻ 3.5 കോടിയിൽ അധികം നേടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .ഇത് മലയാളത്തിലെ ഒരു പുതിയ റെക്കോർഡ് കളക്ഷൻ ആണ്.
തിരുവന്തപുരം ഏരീസ് പ്ലെക്സിൽ നിന്ന് ആദ്യ ദിനം പുലിമുരുഗൻ നേടിയത് 8.19 ലക്ഷം രൂപയും , കൊച്ചിൻ പ്ളെക്സിസിൽ നിന്നും 14.97L , കാർണിവൽ സിനിമാസ് 8.42L , ആശിർവാദ് 5.81L , എന്നിവയാണ് മറ്റു കളക്ഷൻ റിപ്പോർട്ടുകൾ . ചിത്രം തുടർന്നും പ്രേക്ഷകർ സ്വീകരിച്ചാൽ മറ്റൊരു മോഹൻലാൽ ചിത്രം 50 കോടി കടക്കും എന്നതിൽ സംശയം ഇല്ല.