Pulimurugan: Fastest 10cr Malayalam Movie
ഓണം റിലീസുകൾക്കു ശേഷം വീണ്ടും മലയാള സിനിമയിൽ ഹൗസ്ഫുള്‍ ബോർഡുകൾക്ക് വിശ്രമം കൊടുക്കാതെ പ്രദർശനം തുടരുകയാണ് മോഹൻലാൽ വൈശാഖ് ചിത്രം പുലിമുരുഗൻ .ഇന്ത്യ ഒട്ടാകെ 320 ൽ അധികം തിയേറ്ററുകളിലും കേരളത്തിൽ 214 തിയേറ്ററുകളിലും പ്രദർശനത്തിന് എത്തിയ പുലിമുരുഗൻ ആദ്യ ദിനം തന്നെ മികച്ച കളക്ഷനും മികച്ച അഭിപ്രായവും നേടി .
ഒപ്പത്തിന് ശേഷം മോഹൻലാലിൻറെ മറ്റൊരു ചിത്രം തന്റെ തന്നെ റെക്കോർഡുകൾ മറികടക്കുകയാണ് .പുലിമുരുഗൻ പുറത്തിറങ്ങുന്നത് വരെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ 10 കോടി ,20 കോടി , 30 കോടി എന്നി റെക്കോർഡുകൾ ഒപ്പത്തിന് ഒപ്പം ആയിരുന്നു എങ്കിൽ ഒപ്പത്തിന്റെ ആദ്യ കളക്ഷൻ റെക്കോർഡ് മറി കടന്നിരിക്കുകയാണ് പുലി മുരുഗൻ .
ഒപ്പം 6 ദിവസങ്ങൾക്കൊണ്ടു 10 കോടി കടന്ന് മലയാളത്തിലെ ഏറ്റവും വേഗത്തിൽ 10 കോടി കടക്കുന്ന കളക്ഷൻ റെക്കോർഡ് സ്വന്തമാക്കിയപ്പോൾ പുലി മുരുഗൻ ആ റെക്കോർഡ് വെറും 3 ദിവങ്ങൾക്കൊണ്ടു മറി കടന്നു എന്നാണ് അറിയാൻ കഴിഞ്ഞത് .
ആദ്യ ദിനം 4.08 കോടി നേടിയ ചിത്രം , മികച്ച അഭിപ്രായത്തെ തുടർന്ന് രണ്ടതിനാവും 4 കോടിയോളം അടുപ്പിച്ചു കളക്ഷൻ നേടി . അങ്ങനെ ചിത്രം 2 ദിവസം കൊണ്ട് 8 കോടിയോളം കളക്ഷൻ സ്വന്തമാക്കി . മൂന്നാംദിനമായ ഞായറാഴ്ച്ച ചിത്രത്തിന് വൻ തിരക്കാണ് അനുഭവപ്പെട്ടത് അതിനാൽ തന്നെ ചിത്രം 3 ദിവസങ്ങൾ കൊണ്ട് 10 കോടി കടന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത് .
ആദ്യ ദിനം തന്നെ മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന റെക്കോർഡ് പുലിമുരുഗൻ സ്വന്തമാക്കിയിരുന്നു . വരും ദിവസങ്ങളും ഈ സ്ഥിതി തുടർന്നാൽ മറ്റൊരു മോഹൻലാൽ ചിത്രം 50 കോടി കടക്കുന്നോടൊപ്പം ഒപ്പത്തിന്റെയും മലയാള ചിത്രങ്ങളുടെയും റെക്കോർഡുകൾ മറികടക്കും എന്നും ഉറപ്പാണ്.