Home » News » Pulimurgan 14 Days Collection Report !!!

Pulimurgan 14 Days Collection Report !!!

ഒപ്പത്തിന് ശേഷം മറ്റൊരു മോഹൻലാൽ ചിത്രം ബോക്സ് ഓഫീസിൽ വിജയഗാഥ കുറിക്കുകയാണ് . റെക്കോർഡ് കളക്ഷന് പുറമെ മികച്ച അഭിപ്രായം നേടിയാണ് ചിത്രം ഇന്ത്യ ഒട്ടാകെ പ്രദർശനം തുടരുന്നത് .

ചിത്രത്തിന്  ആദ്യദിനം , ആദ്യ ആഴ്‍ചത്തെ, ഏറ്റവും വേഗത്തിൽ 10 , 20 , 40 കോടി എന്നി റെക്കോർഡുക്കുകൾക്കു പുറമെ ഇൻഡസ്റ്ററി ഹിറ്റിലേക്ക് നീങ്ങുകയാണ്  .ഒദ്യോഗിക റിപ്പോർട്ട് പ്രകാരം 14 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് നേടിയത് 39.8 കോടി കളക്ഷൻ ആണ് . ഇന്ത്യ ഒട്ടാകെ ആകെ നേടിയത് 50 കോടിക്കും മുകളിൽ .അതിനാൽ തന്നെ മലയാളത്തിൽ നിന്ന് ആദ്യ 100 കോടി ചിത്രം എന്ന ബഹുമതി പുലിമുരുഗൻ സ്വന്തമാക്കുമെന്നു ഏറെക്കൂറെ ഉറപ്പായി .

കേരളം ബോക്സ് ഓഫീസിൽ കളക്ഷനിൽ പുലിമുരുഗൻ ഇപ്പോൾ 4ആം സ്ഥാനത്താണ് . ദൃശ്യം , എന്ന് നിന്റെ മൊയ്‌ദീൻ , പ്രേമം , എന്നി ചിത്രങ്ങൾ ആണ് ആദ്യ 3 സ്ഥാനക്കാർ . ചിത്രം 10000 ഷോകൾ പിന്നിട്ടു 300 തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് .