ഒപ്പത്തിന് ഹിന്ദി റീമേക് !!! നിർമിക്കുന്നത് ആശിർവാദ് സിനിമാസ് ….
2016 ലെ ഏറ്റവും വലിയ വിജയമായ മോഹൻലാൽ ചിത്രം ഒപ്പം ഹിന്ദിലേയേക്ക് റീമേക്കിന് ഒരുങ്ങുന്നു . ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസ് ആണ് . ആശിർവാദ് സിനിമാസിന്റെ ആദ്യ ബോളിവുഡ് ചിത്രം ആയിരിക്കും ഒപ്പം . ചിത്രത്തിൽ ആര് നായകനാകും എന്ന് വെളിപ്പെടുത്തിയിട്ടില്ല .
ഇത് ആദ്യമായി ആയിരിക്കും മോഹൻലാൽ നായകനല്ലാത്ത ഒരു ചിത്രം ആശിർവാദ് സിനിമാസ് നിർമിക്കാൻ പോകുന്നത് . ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് നിർമിച്ച ആദ്യ ചിത്രം നരസിംഹം ആയിരുന്നു . ഒപ്പം ആശിർവാദ് സിനിമാസിന്റെ 23ആം ചിത്രം ആയിരുന്നു . മലയാളത്തിലെ ഏറ്റവും വലിയ വിജയമായ ദൃശ്യവും ,ഒടുവിൽ പുറത്തിറങ്ങിയ ഒപ്പവും 50 കോടി പിന്നിട്ട ആശിർവാദ് സിനിമാസ് നിർമിച്ച ചിത്രങ്ങൾ ആയിരുന്നു .