Kerala Box Office : Top 5 Highest No. Of Shows !!!
മലയാള സിനിമ ദിനംപ്രതി വളർന്നു കൊണ്ടിരിക്കുകയാണ് . മോഹൻലാൽ ചിത്രം ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി മാറിക്കടക്കുന്ന ചിത്രം ആയപ്പോൾ പിന്നീട് പുറത്തിറങ്ങിയ പ്രേമം , എന്ന് നിന്റെ മൊയ്‌ദീൻ , ടു കൺട്രിസ് ,ഒപ്പം , പുലിമുരുഗൻ എന്നി ചിത്രങ്ങൾ 50 കോടി മറികടന്നു . മോഹൻലാൽ ചിത്രം മലയാളത്തിലെ ആദ്യ 100 കോടി ചിത്രം ആയി .
കേരളാ ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ ഷോകൾ കളിച്ച മലയാള ചിത്രങ്ങൾ :
1 :Drishyam
മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ആണ് ദൃശ്യം . ജിത്തു ജോസഫ് സംവിധാനം ചെയ്തു ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം 4 കോടി മുതൽ മുടക്കിൽ 75 കോടിയോളം കളക്ഷൻ നേടി .കേരളാ ബോക്സ് ഓഫീസിൽ 23,361 ഷോകൾ ആണ് ദൃശ്യം പ്രദർശിപ്പിച്ചത് .
2 : * Pulimurgan
വൈശാഖ് സംവിധാനം ചെയ്തു മോഹൻലാൽ,കമാലിനി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയ ചിത്രം ആണ് പുലിമുരുഗൻ .35 ദിവസത്തെ കണക്കുകൾ പ്രകാരം 20,983 ഷോകൾ ഇതിനോടകം പുലിമുരുഗൻ പ്രദർശിപ്പിച്ചു
3: Premam ( 2015 )
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പോളി , സായി പല്ലവി , മഡോണ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു പ്രേമം .20,892 ഷോകൾ പ്രേമം പ്രദർശിപ്പിച്ചു .
4 : Bangalore Days
ദുൽഖർ , നിവിൻ ,ഫഹദ് ഫാസിൽ , നസ്രിയ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ബാംഗ്ലൂർ ഡേയ്സ് ആണ് 4 ആം സ്ഥാനത്തുള്ള ചിത്രം .20,880 ഷോകൾ പ്രേമം പ്രദർശിപ്പിച്ചു .
5 : Ennu Ninte Moideen ( 2015 )
പുതുമുഖ സംവിധായകൻ ആർ .എസ് വിമൽ അണിയിച്ചു ഒരുക്കിയ ചിത്രം ആയിരുന്നു എന്ന് നിന്റെ മൊയ്‌ദീൻ . പൃഥ്വിരാജ് , പാർവതി , ടോവിനോ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 13 കോടിയോളം രൂപ മുതൽ മുടക്കിൽ ആണ് പുറത്തിറങ്ങിയത് . ചിത്രം 50യ്ക്കും മുകളിൽ കളക്ഷൻ നേടി .ചിത്രം 19,713 ഷോകൾ പ്രദർശിപ്പിച്ചു .
( * – പ്രദർശനം തുടരുന്ന ചിത്രങ്ങൾ )