ചിരിയിൽ കലർത്തിയ കവി ഉദ്ദേശിച്ചത് !!!
തോമസ് ലിജു തോമസിന്റെ സംവിധാനത്തിൽ ആസിഫ് അലി ,ബിജു മേനോൻ ,നരേൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി പുറത്തിറങ്ങിയ ചിത്രം ആണ് കവി ഉദ്ദേശിച്ചത് ..?. ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ആസിഫ് അലിയാണ് ചിത്രം നിര്‍മിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ആസിഫ് അലി , ബിജുമേനോൻ ചിത്രത്തിന് ശേഷം വളരെ പ്രതീക്ഷിയോടെ ആണ് ചിത്രം പുറത്തിറങ്ങിയത് .
അള്ളിമൂല എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് കവി ഉദ്ദേശിച്ചത് .വോളിബോൾ ആണ് അവരുടെ ഇഷ്ട വിനോദം ,പന്തയങ്ങളുടെ നാടായ അല്ലിമൂലയിലെ ചെറുപ്പക്കാർ ആണ് ആസിഫ് അലി ചെയ്യുന്ന കാവാലം ജിമ്മിയും നരേൻ ചെയ്യുന്ന വട്ടത്തിൽ ബോസ്കോയും ബദ്ധ ശത്രുക്കളായ ഇവരുടെ ഇടയിൽ ഒരു പന്തയം വരുന്നതും ,അതിന്റെ ഇടയിൽ ബിജു മേനോൻ വോളിബാൾ കോച്ചായി വരുന്നതും പിന്നീട് നടക്കുന്ന കഥയുമാണ് കവി ഉദ്ദേശിച്ചത് പറയുന്നത് .
കാവാലം ജിമ്മിയായി ആസിഫ് വളരെ മികച്ച പ്രകടനം ആണ് കാഴ്ച്ച വെച്ചത് .ബിജുമേനോൻ തന്റെ റോൾ മികച്ച താക്കിയപ്പോൾ ,നരൈന്റെ അഭിനയം ശരാശരിയിൽ ഒതുങ്ങി ,ചിത്രത്തിൽ ആസിഫ് അലിയുടെ നായിക ആയി എത്തിയതു അഞ്ചു കുരിയൻ ആണ് ,പ്രേത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ലായിരുന്ന കഥാപാത്രം ആയിരുന്നിട്ടു കൂടി ഉള്ള ഭാഗം നന്നായി തന്നെ അഞ്ചു കുരിയൻ ചെയ്തു.
ജാക്സ് ബിജോയ് , വിനു തോമസ് എന്നിവരുടെ സംഗീതം മികച്ചതായിരുന്നു , വല്യ പുതുമ ഉള്ള കഥ അല്ലായിരുന്നിട്ടു കൂടി ചിത്രം പ്രേക്ഷകർക്ക് സ്വീകാര്യമാകാൻ സംവിധായൻ വഹിച്ച പങ്കു വലുതാണ് .ആദ്യ പകുതിയേക്കാൾ മികച്ച രണ്ട പകുതി ഉള്ള ചിത്രം കുടുംബ പ്രേക്ഷകർ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കാം .