Anuraga Karikkin Vellam
Anuraga Karikkin Vellam is a Malyalam film directed by debutant Khalid Rahman. Starring Biju Menon, Asif ali in lead roles.
Click here to submit your review.
പ്രണയത്തിൽ ചാലിച്ച സുന്ദര കാവ്യം
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ബിജു മേനോൻ ആസിഫ് അലി ആശ ശരത് തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തിയ സിനിമയാണ് അനുരാഗ കരിക്കിൻ വെള്ളം. പ്രണയം സമ്മാനിക്കുന്ന നിഷ്കളങ്കതയും വിരഹവും ഒരുപോലെ സിനിമയിലൂടെ കാണിച്ചു തരാൻ സംവിധായകന് സാധിച്ചു എന്ന് നിസംശയം പറയാൻ സാധിക്കും .
രഘു എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ബിജു മേനോനോന്റെ വേഷം. വളരെ ശക്തമായ ഇടിയാൻ പോലീസ് ഉദ്യോഗസ്ഥനെ തന്മയത്വത്തോടെ ബിജു മേനോൻ കൈകാര്യം ചെയ്തിരിക്കുന്നു.രഘുവിന്റെ മകൻ അഭിലാഷ് എന്ന കഥാപാത്രമായി ആസിഫ് അലി മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. പിന്നീട് എടുത്ത് പറയണ്ട പ്രകടനം രജീഷാ വിജയൻ ചെയ്ത എലിസബെത് എന്ന കഥാപാത്രം ചിത്രത്തെ പ്രേക്ഷകനുമായ് കൂടുതൽ അടുപ്പിക്കുന്നു .ചിത്രത്തെ മനോഹരമാകുന്ന പ്രകടനം രജീഷാ എന്ന പുതു മുഖത്തിന്റെയ് ഭാഗത്തു നിന്നും കൊണ്ടുവരാൻ സംവിധായകന് സാധിച്ചിരിക്കുന്നു. ആശ ശരത് രെഘുവിന്റെയ് ഭാര്യ എന്ന കഥാപാത്രത്തോട് തീർത്തും നീതി പുലർത്തിയിരിക്കുന്ന്നു.. സൗബിൻ, ശ്രീനാഥ് ഭാസി, സുധീർ കരമന തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷമിട്ടിരിക്കുന്നു.
രഘു എന്ന കഥാപാത്രത്തിന്റെ മുൻകാല പ്രണയിനിയെ കണ്ടുമുട്ടുന്നതും തുടർന്ന് രഘുവിന്റെ ജീവിതത്തിലും രഘുവിന്റെ മകന്റെ ജീവിതത്തിലും വരും മാറ്റങ്ങളെ തികഞ്ഞ കയടക്കത്തോടെയാണ് സംവിധയകൻ അവതരപ്പിച്ചിരിക്കുന്നത്. ജോലി അന്വേഷിച്ച നടക്കുന്ന അഭിലാഷ് എന്ന കഥാപാത്രത്തിന്റെയ് പ്രണയവും, പ്രണയ നഷ്ടവും ഒടുവിൽ അത് തിരിച്ചു പിടിക്കാനുള്ള ശ്രമവും ഒക്കെയാണ് ചിത്രത്തിന്റെയ് പ്രമേയം.
ജിമ്ഷി ഖാലിദിന്റെ ഛായാഗ്രഹണം മികച്ചു നിന്നു. സംഗീതം പ്രതീക്ഷിച്ച ഒരു പ്രണയ നിലവാരത്തിലേക്ക് എത്തിയില്ല.ചിത്രത്തിന്റെ ക്ലൈമാക്സ് എങ്ങും എത്താതെ പോയോ എന്ന് പ്രേക്ഷകന് തോന്നി പോയാൽ കുറ്റം പറയാൻ പറ്റില്ല..ക്ലൈമാക്സ് കുറച്ചു കൂടി മനോഹരമാക്കിയിരുനെങ്കിൽ ഈ സിനിമ ഈ വർഷത്തെ ഒരു ഗംഭീര വിജയം നേടിയേനെ.
ഹണിബീ എന്ന സിനിമയ്ക്ക് ശേഷം ഹിറ്റിനായ് പ്രയത്നിക്കുന്ന ആസിഫ് അലിക്ക് ഈ ചിത്രം ഒരു ബ്രേക്ക് നൽകുമെന്ന് വിശ്വസിക്കാം. മലയാളത്തിലേക്ക് അഭിനയിക്കാൻ അറിയാവുന്ന ഒരു നല്ല പുതുമുഖ നായികയെ ഈ സിനിമയിലൂടെ ലഭിച്ചിരിക്കുന്നു.
പ്രണയവും വിരഹവും ഒക്കെ അനുഭവിച്ചവർക്കു ഒരു നല്ല ഫീൽ തരുന്ന ചിത്രമായിരിക്കും അനുരാഗ കരിക്കിൻ വെള്ളം . സിനിമ കീറി മുറിച്ച കുറ്റം പറയാത്ത പ്രേക്ഷകന് ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ഒരു നല്ല പ്രണയ കാവ്യം തന്നെയാണ് അനുരാഗ കരിക്കിൻ വെള്ളം .