Home » Movie » Aanandam

Aanandam

Starring Vishak Nair, Anu Antony ,Thomas Mathew, Arun Kurian
Director Ganesh Raj
Producer Vineeth Sreenivasan
Distribution LJ Films Pvt Ltd.
Released on 21-Oct-2016

Anandam is a malayalam movie written and directed by Ganesh Raj in his directorial debut. Starring Vishak Nair, Anu Antony, Thomas Mathew, Arun Kurian, Siddhi Mahajankatti, Roshan Mathew and Anarkali Marikar in lead . Vineeth Sreenivasan produces the film under the banner of Habit Of Life and Vinod Shornur for Cast N Crew .Anandam was released in India on 21 October 2016 .

Click here to submit your review.


Submit your review
* Required Field

നോൺസ്റ്റോപ്പ് ആനന്ദം

Oct 24, 2016 by Sambhu Parthasarathy S

മലയാളസിനിമയിൽ ഒരു മുഴുനീള ക്യാമ്പസ് ചിത്രമായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് ആണ്.മലയാളികൾക്ക് കലാലയജീവിതത്തോടുള്ള പ്രിയവും ,നഷ്ടബോധവും ഏറ്റവുമധികം വ്യക്തമാക്കിയത് ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന്റെ വമ്പൻ ബോക്സ് ഓഫീസ് വിജയമായിരുന്നു .നവാഗതനായ ഗണേഷ് രാജ് രചനയും ,സംവിധാനവും നിർവഹിച്ച് 7 പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളായെത്തിച്ച ചിത്രമാണ് "ആനന്ദം" .വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മാതാവാകുന്നു എന്നതും ,സച്ചിൻ വാര്യർ ആദ്യമായി സംഗീത സംവിധായകനാകുന്നു എന്നതും ആനന്ദത്തിന്റെ മറ്റൊരു പ്രത്യേകതയാണ് .ഒരു എഞ്ചിനിയറിംഗ് കോളേജിൽ നിന്നുള്ള 4 ദിവസ ഇൻഡസ്ട്രിയൽ വിസിറ്റ് ആണ് ചിത്രത്തിന്റെ പ്രമേയം .പ്രേക്ഷന് നോൺസ്റ്റോപ്പ് ആനന്ദമേകുന്ന ഒരു മികച്ച ഫീൽ ഗുഡ് എന്റർടെയ്നറാണ് ഗണേഷ് രാജിന്റെ ആദ്യ സംവിധാനസംരഭമായ "ആനന്ദം".


കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ കോളേജ് ജീവിതത്തിൽ നിന്നാണ് ചിത്രമാരംഭിക്കുന്നത് .തുടക്കത്തിൽ തന്നെ പ്രധാനകഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകന് സംവിധായകൻ പരിചയപ്പെടുത്തുന്നുണ്ട് .കോളേജിൽ നിന്ന് 4 ദിവസത്തേക്കുള്ള ഇൻഡസ്ട്രിയൽ വിസിറ്റിനുള്ള അനുമതി വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു .4 ദിവസത്തെ വിനോദയാത്രയുടെ പശ്ചാത്തലത്തിൽ കോളേജ് ജീവിതവും ,പ്രണയവും ,പ്രണയനഷ്ടവും ,സൗഹൃദവുമൊക്കെ മനോഹരമായി അവതരിപ്പിക്കുകയുമാണ് "ആനന്ദം".


വിശാഖ് നായര്‍, അനു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി, റോഷന്‍ മാത്യു, അനാര്‍ക്കലി മരക്കാര്‍ എന്നീ പ്രധാന പുതുമുഖ കഥാപാത്രങ്ങളെല്ലാവരും തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ വിശ്വസനീയമാക്കിയിട്ടുണ്ട് .വരുൺ എന്ന ദേഷ്യക്കാരനായ , ഉത്തരവാദിത്വബോധമുള്ള വിദ്യാർത്ഥിയെ അവതരിപ്പിച്ച അരുൺ കുര്യൻ , പ്രണയിനിക്ക് വേണ്ടി റോക്സ്റ്റാർ ജീവിതം ഉപേക്ഷിക്കാൻ കഴിയാത്ത ഗൗതം ആയെത്തിയ റോഷൻ മാത്യു ,കൂട്ടത്തിലെ രസികനായ കുപ്പിയായെത്തിയ വിശാഖ് നായർ എന്നിവർ പ്രകടനം കൊണ്ട് കൂടുതൽ മികച്ച് നിൽക്കുന്നു .കോളേജ് അധ്യാപകനായെത്തിയ റോണി ഡേവിഡ് ആദ്യാവസാനം പ്രകടനം കൊണ്ട് ചിരിപ്പിച്ചിരുത്തുന്നുണ്ട് .കോളേജ് ടൂറിനിടയിലെ രസകരമായ സംഭവങ്ങളും ,നർമ്മരംഗങ്ങളുമൊക്കെമായി ആദ്യാവസാനം രസിപ്പിച്ചിരുത്തുന്നുണ്ട് സംവിധായകൻ . കഥാപാത്രങ്ങളേയും ,കഥാസന്ദർഭങ്ങളേയും മനോഹരമായി അവതരിപ്പിക്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട് .പ്രേമം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് ആനന്ദത്തിലും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് .കലാലയജീവിതത്തിന്റെ പ്രസരിപ്പും വിനോദയാത്രയുടെ ഉല്ലാസവുമെല്ലാം തന്റെ ദൃശ്യപരിചരണത്തിലൂടെ മനോഹരമായി അവതരിപ്പിക്കാൻ ആനന്ദ് സി ചന്ദ്രന് സാധിച്ചിട്ടുണ്ട് .സംഗീതസംവിധായകന്റെ റോളിൽ സച്ചിൻ വാര്യർ തന്റെ ആദ്യചിത്രത്തിൽ ഹൃദ്യമായ ഗാനങ്ങളും ,പശ്ചാത്തലസംഗിതവും കൊണ്ട് മികച്ച് നിൽക്കുന്നുണ്ട് .
അക്ഷയ് - ദിയ കഥാപാത്രങ്ങളുടെ പ്രണയരംഗങ്ങളുടെ ദൈർഘ്യം അൽപം അധികമായതായി അനുഭവപ്പെട്ടു .ആദ്യചിത്രത്തിന്റെ ചെറിയ പോരായ്മകൾ പ്രധാന കഥാപാത്രങ്ങളുടെ പ്രകടനത്തിൽ മുഴച്ച് നിൽക്കുന്നുണ്ട് .

സമീപകാലമലയാളസിനിമകളുടെ കൂട്ടത്തിലെ മികച്ച ഫീൽ ഗുഡ് എന്റർടെയ്നറുകളിലൊന്നാണ് "ആനന്ദം".തന്റെ ആദ്യ ചിത്രത്തിൽ നവാഗതർക്ക് അവസരം നൽകിയ വിനീത് ശ്രീനിവാസന്റെ ( നിർമ്മാതാവ് ) പ്രതീക്ഷകളോട് നീതിപുലർത്താൻ സംവിധായകനായ ഗണേഷ് രാജിന് സാധിച്ചിട്ടുണ്ട് .പ്രധാനമായും യുവപ്രേക്ഷകരെ ലക്ഷ്യംവെച്ചുള്ള ചിത്രമാണ് ആനന്ദം ,എല്ലാത്തരം പ്രേക്ഷകരും ചിത്രം സ്വീകരിക്കുമോ എന്ന് വരുംദിവസങ്ങളിൽ കണ്ട് തന്നെയറിയണം .ഹാപ്പി വെഡ്ഡിങ് പോലെ "ആനന്ദം" 2016 - ലെ മറ്റൊരു സർപ്രൈസ് ബോക്സ് ഓഫീസ് ഹിറ്റ് ആകാനുള്ള സാധ്യതകളേറെയാണ് .


Movie News , USA 3.0 3.0 1 1 മലയാളസിനിമയിൽ ഒരു മുഴുനീള ക്യാമ്പസ് ചിത്രമായി ഏറ്റവുമൊടുവിൽ പുറത