Home » News » Mammootty’s Thoppil Joppan Review

Mammootty’s Thoppil Joppan Review

താപ്പാനക്കു ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിച്ച ചിത്രം ആയിരുന്നു തോപ്പിൽ ജോപ്പൻ . നൗഷാദ് ആലത്തൂർ നിർമിച്ചു നിഷാദ് കോയയുടെ തിരക്കഥയിൽ 110 ഓളം തീയേറ്ററുകളിൽ ആണ് ചിത്രം റിലീസ് ചെയ്തത് .

തോപ്പിൽ ജോപ്പൻ എന്ന മദ്യപാനിയായ അച്ചായൻ ആയി ആണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് . സ്വന്തമായി കബഡി ടീമുള്ള അയാൾക്കു ഒരു പ്രണയം ഉണ്ടായിരുന്നു അത് പരാജയ പെട്ടതോടെ അയാൾ മദ്യത്തിന് അടിമയാകുന്നതും പിന്നീട് അയാളെ നേർവഴിക്കു നടത്താൻ തന്റെ കൂട്ടുകാരും കുടുംബവും ശ്രമിക്കുന്നതുമാണ് കഥ .

ചിത്രത്തിൽ ജോപ്പൻ എന്ന അച്ചായനായി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ചു ,രാജാമണികത്തിനും , മായാവിക്കുംശേഷം മമ്മൂട്ടി മറ്റൊരു മുഴുനീള കോമഡി റോളിൽ എത്തിയപ്പോൾ തിയേറ്ററിൽ ചിരിയുടെ പൂരമായിരുന്നു . സലിം കുമാറിന്റെ ഗംഭീര തിരിച്ചുവരവിന് കൂടി ചിത്രം സാക്ഷ്യം വഹിച്ചു .പ്രണയവും ആക്ഷനും വിരഹവും ചേർന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആക്കാൻ സംവിധയകനായി .വിദ്യാസാഗറിന്റെ സംഗീതം മികച്ചതായിരുന്നു . മംമ്ത , ആൻഡ്രിയ എന്നിവർ തങ്ങളുടെ വേഷം മികച്ചതാക്കി .

ആദ്യ പകുതിയേക്കാൾ മികച്ചു നിന്ന രണ്ടാം പകുതിയിൽ , പുതുമയില്ലാത്ത കഥയിൽ മമ്മൂട്ടിയും മറ്റു സഹനടന്മാരും ചേർന്നപ്പോൾ ഒരു നിമിഷം പോലും ബോർ അടിക്കാത്ത ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയി തോപ്പിൽ ജോപ്പൻ .

TweetFacebook