Home » News » Thampi Kannanthanam Talks About Remake Of Rajavinte Makan

Thampi Kannanthanam Talks About Remake Of Rajavinte Makan

പുലിമുരുകൻ മലയാളത്തിലെ ഏറ്റവും വലിയ വിജയം ആയി മാറി . പുലിമുരുകന്റെ മഹാവിജയം നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ചിത്രം ഉണ്ടായിരുന്നു തല മൊട്ടയടിച്ചു കയ്യിൽ മദ്യ ഫ്ലാസ്കുമായി നിൽക്കുന്ന മോഹൻലാൽ ചിത്രം .ചിത്രം ഹിറ്റ് ആയതോടെ അത് ഏതു ചിത്രത്തിലെ മോഹൻലാലിൻറെ ഗെറ്റപ്പ് ആണെന്ന് ആയി ആരാധകരുടെ ആകാംഷ .ഒടുവിൽ മോഹൻലാലിൻറെ ബെൻസ് വാസു എന്ന ചിത്രത്തിലെ ഗെറ്റപ്പ് ആണെന്ന് ഒരു കൂട്ടർ ഒടുവിൽ സംവിധായകൻ പ്രജിത് വാർത്ത നിഷേധിച്ചതോടെ പിന്നെ എത്തിയത് രാജാവിന്റെ മകനിൽ ആണ് എന്നാൽ ഇപ്പോൾ സംവിധായകൻ തമ്പി കണ്ണന്താനം അതിന്റെ വിശദീകരണം ആയി എത്തി .

സോഷ്യൽ മീഡിയിൽ വൈറൽ ആയ ചിത്രം താൻ സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്ന രാജാവിന്റെ എന്ന ചിത്രത്തിലെ അല്ലെന്നും ,രാജാവിന്റെ മകൻ എന്ന ചിത്രത്തിന്റെ ഗെറ്റപ്പ് എന്ന രീതിയിൽ ഒരു ചിത്രവും പുറത്തു വിട്ടിട്ടില്ല. രാജവിന്റെ  മകൻ എന്ന ചിത്രം ഉപേക്ഷിച്ചിട്ടില്ല അതിന്റെ ആലോചനകൾ നടക്കുകയാണെന്നും സംവിധായകൻ പറഞ്ഞു .

മോഹൻലാലിനെ സൂപ്പർ സ്റ്റാർ പദവിയിൽ എത്തിച്ച ചിത്രം ആയിരുന്നു രാജാവിന്റെ മകൻ .ചിത്രത്തിൽ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിച്ചത് .

TweetFacebook