Be Ready For Lelam 2 !!!
മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രമായിരുന്നു ജോഷി – രഞ്ജിപണിക്കർ – സുരേഷ് ഗോപി ടീമിന്റെ ലേലം . ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി തകർത്തു അഭിനയിച്ച ചിത്രം . 1997 പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ കിട്ടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു . ഇപ്പോൾ ഇതാ ചാക്കോച്ചി വീണ്ടും എത്തുകയാണ് .
രഞ്ജിപ്പണിക്കാരുടെ തിരക്കഥയിൽ നിധിൻ രഞ്ജിപ്പണിക്കർ ആണ് ലേലം 2 സംവിധാനം ചെയുന്നത് . ചിത്രത്തിൽ നായകനായി സുരേഷ് ഗോപി എത്തും . ചിത്രത്തിന്റെ ആദ്യ ഭാഗത്തു അഭിനയിച്ച സോമൻ,എൻ.എഫ് വർഗീസ് ,കൊച്ചിൻ ഹനീഫ എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല . ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല .
ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി തിരിച്ചെത്തിയ ചിത്രങ്ങൾ ബോക്സ്ഓഫീസിൽ ചലനം സൃഷ്ടിച്ചില്ലെങ്കിലും ആരാധകർ വലിയ പ്രതീക്ഷയിലാണ് . തീ പാറുന്ന ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ആയി 2017 ൽ ചിത്രം പുറത്തിറങ്ങും .