Home » News » 325 കേന്ദ്രങ്ങളിൽ പുലിമുരുകന്റെ പ്രയാണം !!!

325 കേന്ദ്രങ്ങളിൽ പുലിമുരുകന്റെ പ്രയാണം !!!

പൂജ റിലീസ് എത്തുന്ന വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിന്റെ പുലിമുരുഗൻ 325 കേന്ദ്രങ്ങളിൽ റിലീസ് ആകും . കേരളത്തിൽ 160 തീയേറ്ററുകളിലും കേരളത്തിന് പുറത്തു 165 തിയേറ്ററുകളിലും ചിത്രം പ്രദർശനത്തിനെത്തും . 200ൽ അധികം തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഇരുന്ന ചിത്രം 160 ൽ കേന്ദ്രങ്ങളിൽ ഒതുങ്ങിയത് മോഹൻലാലിൻറെ തന്നെ ഒപ്പം തീയേറ്ററുകളിൽ വൻ വിജയമായി പ്രദർശിപ്പിക്കുന്നത് കൊണ്ടാണ് .

മലയാളത്തിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുന്ന ഒപ്പത്തിന്റെ അടുത്ത ആഴ്ച്ചയിലെ കൂടി സ്റ്റാറ്റസ് അറിഞ്ഞ ശേഷമേ പുലിമുരുഗൻ കൂടുതൽ തീയേറ്ററുകളിൽ പ്രദർശിപ്പിക്കു.

14495480_1784722488480426_5187315268588178331_n

മുളകുപാടം ഫിലിമിസ്സിന്റെ ബണ്ണീരിൽ ടോമിച്ചൻ മുളകുപാടം നിർമിച്ചു ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു ആക്ഷൻ എന്റെർറ്റൈനെർ ആകും . ചിത്രത്തിന്റെ ട്രൈലെർ  ഇതിനോടംകം 15 ലക്ഷത്തിൽ അധികം പേരാണ് കണ്ടത്. മോഹൻലാലിനെ കൂടാതെ കമിലിനി, ജഗപതി ബാബു , സൂരജ് വെഞ്ഞാറമ്മൂട് , ലാൽ എന്നിവർ ആണ് പ്രധാന വേഷം ചെയ്യുന്നത് .മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയ പുലിമുരുഗൻ ഏക ദേശം 250 ദിവസത്തെ ഷൂട്ടിന് ശേഷം ആണ് പൂർത്തി ആയതു .ആദ്യദിനം 100 ൽ ഫാൻസ്‌ ഷോകൾ ഉള്ള ചിത്രം നിലവിലെ മലയാള ചിത്രത്തിന്റെ ആദ്യ ദിന റെക്കോർഡ് തകർക്കും എന്നതിൽ സംശയം ഇല്ല .

TweetFacebook