Pulimurugan Beats Sultan And MS Dhoni Untold Story !!!
മോഹൻലാൽ ചിത്രം പുലിമുരുഗൻ ബോക്സ് ഓഫീസിൽ വേട്ട തുടരുകയാണ് .ഒക്ടോബർ ഏഴിന് റിലീസ് ആയ ചിത്രം ഇപ്പോഴും കേരളത്തിൽ 90ൽ അധികം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് .
മലയാളത്തിലെ ആദ്യ 100 കോടി നേടിയ പുലിമുരുഗൻ കേരളത്തിന് പുറത്തും മികച്ച കളക്ഷൻ ആണ് സ്വന്തമാക്കിയത് .തെലുഗ് വേർഷൻ മന്യംപുലി മികച്ച കളക്ഷൻ നേടി .മുംബയിൽ ചിത്രം 11 ആഴ്ച്ചകൾ പിന്നിട്ടു പ്രദർശനം തുടരുകയാണ് .
ഇത് ഒരു പുതിയ റെക്കോർഡ് ആണ് ഹിന്ദി ചിത്രങ്ങൾ 50 ദിവസം പിന്നിടാൻ ബുദ്ധിമുട്ടുന്ന മുംബയിൽ ഒരു മലയാള ചലച്ചിത്രം 75 ദിവസങ്ങൾ പിന്നിട്ടു പ്രദർശനം തുടരുന്നത് .ബോളിവുഡിലെ പണം വാരി ചിത്രങ്ങൾ ആയ സൽമാൻ ഖാൻ ചിത്രം സുൽത്താനും , എം എസ് ധോണിയുടെ ജീവിത കഥ പറയുന്ന എംഎസ് ധോണി അൺടോൾഡ് സ്റ്റോറിയും 50 ദിവസങ്ങൾ പിന്നിട്ടത് പ്രയാസപ്പെട്ടാണ് ,അപ്പോഴാണ് മലയാള ചിത്രം പുലിമുരുഗൻ 11 ആഴ്ച്ചകൾ പിന്നിടുന്നത് .
2016 ലെ മുംബയിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച കട്യാർ കൽചത് ഘുസാലി, നട്ട്സമ്രാട്, സൈറത്ത് എന്നി ചിത്രങ്ങളുടെ കൂടെ ഇനി പുലിമുരുഗൻ കാണും .
മോഹൻലാലിൻറെ തന്നെ ഒപ്പവും മുംബയിൽ മികച്ച വിജയം ആയിരുന്നു.മലയാള സിനിമ വളരുകയാണെന്നുള്ള ഏറ്റവും വലിയ തെളിവാണ് പുലിമുരുഗന്റെയും ,ഒപ്പത്തിന്റെയും വിജയങ്ങൾ കാണിക്കുന്നത് .മോഹൻലാലിൻറെ അടുത്ത ചിത്രം ജിബു ജേക്കബ് ഒരുക്കുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ആണ് .

