Home » News » OreMukham Postponed Again !!!

OreMukham Postponed Again !!!

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സജിത്ത് ജഗദ്‌നന്ദൻ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഒരേമുഖം . ധ്യാൻ ശ്രീനിവാസനെ കൂടാതെ പ്രയാഗ മാർട്ടിൻ ,അജു വർഗീസ്,ദീപക് എന്നിവരും പ്രധാന വേഷത്തിൽ എത്തിയ ഒരേമുഖം നവംബർ 11 നു റിലീസിന് തയ്യാറായെങ്കിലും പിന്നീട് റിലീസ് മാറ്റി 24 നു ആക്കുകയായിരുന്നു . എന്നാൽ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിയെന്നതാണ് പുതിയ വാർത്തകൾ . ചിത്രത്തിന്റെ സെൻസറിങ് 25നു മാത്രമേ നടക്കൂ എന്നും റിലീസ് ഡിസംബർ 1 നു ആയിരിക്കും എന്നതുമാണ് പുതിയ വാർത്തകൾ .

ജയലാൽ മേനോൻ ,അനിൽ ബിശ്വാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഒരേമുഖത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ദീപു, സന്ദീപ് എന്നിവർ ചേർന്നാണ് . സംഗീതം ബിജിബാൽ ഛായാഗ്രഹണം സതീഷ് കുറുപ് . ധ്യാൻ ശ്രീനിവാസന്റെ 4 മത്തെ ചിത്രം ആണ് ഒരേ മുഖം.

TweetFacebook
Review : Ore Mukham Malayalam Movie »