Home » News » Nivin Pauly As Kayamkulam Kochunni

Nivin Pauly As Kayamkulam Kochunni

ചന്ദുവിനും തച്ചോളി ഒതേനനനും പഴശ്ശിരാജയ്ക്കും പുറമെ മലയാളി എന്നും പ്രണയിച്ചിരുന്ന മറ്റൊരു ചരിത്ര കഥാപാത്രമാണ് സാക്ഷാൽ കായംകുളം കൊച്ചുണ്ണി . ചലച്ചിത്രത്തിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും കായംകുളം കൊച്ചുണ്ണിയെ മലയാളികൾ ഏറെ കണ്ടിട്ടുണ്ടെങ്കിലും ന്യൂ ജനറേഷൻ സിനിമകൾക്കു നടുവിൽ വീണ്ടും ഒരു പുതുമ നിറഞ്ഞ കായംകുളം കൊച്ചുണ്ണിയെ കാണാൻ മലയാളികൾക്ക് ആഗ്രഹം ഉണ്ട് എന്ന് തന്നെ പറയാം.

ബോബി സഞ്ജയ് തിരക്കഥ കൂട്ടുകെട്ടിൽ റോഷൻ ആൻഡ്‌റൂസ് സംവിദാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ കൊച്ചുണ്ണിയായി എത്തുന്നു മലയാളത്തിന്റെ ഭാഗ്യ നായകൻ നിവിൻ പോളി . തനതായ കഴിവുകൊണ്ട് മലയാള സിനിമയിൽ തനിക്കായി ഒരു സ്ഥാനം ഭദ്രപെടുത്തി വച്ചിരിക്കുന്ന നടനാണ് നിവിൻപോളി.

പുതിയ കാലഘട്ടത്തെ കൊച്ചുണ്ണിയുടെ കഥ ആയതുകൊണ്ട് തന്നെ കായംകുളം ഗ്രാമവും പുതുമ നിറഞ്ഞതാണ് അടുത്തവർഷം ചിത്രീകരണം ആരംഭിക്കാൻ ഇരിക്കെ ശ്രീലങ്കൻ മേഖലയിലെ ഒരു ഗ്രാമം ആണ് ലൊക്കേഷൻ ആയി സിനിമയുടെ അണിയറപ്രവർത്തകർ സെലക്ട് ചെയ്തിരിക്കുന്നത് . ഇതുവരെയും അറിയാൻ സാധിച്ചിട്ടില്ലാത്ത കൊച്ചുണ്ണി കഥകളുടെ ഒരു ക്ലിയർ ആവിഷ്കരണം ഈ ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കാം . ഇതിനുശേഷമുള്ള അടുത്ത ചിത്രത്തിലും നിവിൻ ആണ് നായക വേഷത്തിൽ എത്തുന്നത് . “Most Dangerous Man” എന്ന് സബ്‌ടൈറ്റിൽ ഇട്ടിരിക്കുന്ന ചിത്രത്തിന് നായികാ വേഷത്തിനു വേണ്ടി പുതുമുഖ നായികമാരെ തിരയുന്ന തിരക്കിലാണ് സംവിധയകൻ

TweetFacebook