Home » News » Mohanlal About Randamoozham

Mohanlal About Randamoozham

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം, ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ നിർമിക്കാൻ പോകുന്ന ചിത്രം. രണ്ടാമൂഴം സിനിമ ആകാൻ പോകുന്നു എന്ന വാർത്ത വന്ന മുതൽ അതിനെപ്പറ്റി നിരവധി വാർത്തകൾ വന്നും പോയിക്കൊണ്ടും ഇരുന്നു.എന്നാൽ ചിത്രം നിർമിക്കാൻ പോകുന്നത് 1000 കോടി മുതൽ മുടക്കിൽ ആണെന്ന വാർത്ത വന്ന മുതൽ ആണ് ചിത്രത്തിനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ പ്രേക്ഷകർ ശ്രമിച്ചത്.

പ്രധാന കഥാപാത്രം ആകുന്ന മോഹൻലാൽ ചിത്രത്തെ പറ്റി ഒരു മാത്യമത്തിനു നൽകിയ അഭിമുഖത്തിൽ, ഭീമനെ അവതരിപ്പിക്കുന്ന താന്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് പറയുകയുണ്ടായി.കഥാപാത്രം ആകാൻ പ്രധാന മുന്നൊരുക്കങ്ങൾ ഒന്നും ചെയ്യാത്ത താൻ എന്നാൽ ഭീമൻ ആയി അഭിനയിക്കേണ്ടി വരുമ്പോൾ പലതും സഹിക്കേണ്ടിയും ത്യജിക്കേണ്ടിയും വരുമെന്ന് പറയുന്നു.
മോഹൻലാലിൻറെ വാക്കുകളിലേക്ക്, ‘ഭീമൻ എന്ന യോദ്ധാവിന്റെ ശരീരം ആയി മാറണം. ഗാഥാ യുദ്ധത്തിൽ അഗ്രഗണ്യൻ ആണ് ഭീമൻ അതിനാൽ തന്നെ ഗാഥാ യുദ്ധം പരിശീലിക്കേണ്ടതുണ്ട്.മൂന്നോ നാലോ മാസം ഞാന്‍ അമേരിക്കയില്‍ പോയി ഇതിന്റെയെല്ലാം തയ്യാറെടുപ്പിന് മാത്രമായി ചെലവിടേണ്ടി വരും.രഥങ്ങളില്‍നിന്ന് രഥങ്ങളിലേക്ക് മാറിയുള്ള യുദ്ധരൂപങ്ങൾ, നാഗകന്യകമാരിൽ നിന്നും ഭീമൻ അഭ്യസിക്കുന്ന യുദ്ധ രീതി ഇതെല്ലം താനും അഭ്യസിക്കേണ്ടി വരും.അതിനാൽ തന്നെ ഒന്നോ ഒന്നരയോ വർഷം മറ്റെല്ലാ പദ്ധതികളിൽ നിന്നും മാറി രണ്ടാമൂഴത്തിനു മാത്രം ചിലവഴിക്കേണ്ടി വരും.’

എന്തായാലും ഭീമന്‍ സഹിച്ചതിനേക്കാള്‍ കൂടുതൽ ഈ സിനിമയ്ക്കു വേണ്ടി താൻ സഹിക്കേണ്ടിവരും എന്നും ഭീമന്‍ ത്യജിച്ചതിനേക്കാള്‍ ത്യജിക്കേണ്ടിയും വരും എന്നും എന്തായാലും ഞാനതിന് തയ്യാർ ആണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷത്തെ അനുഭവങ്ങള്‍,അധ്വാനങ്ങള്‍, പറ്റിപ്പോയ അബദ്ധങ്ങള്‍, അവയില്‍നിന്ന് പഠിച്ച പാഠങ്ങള്‍, ചെയ്ത് ചെയ്ത് സ്വായത്തമായ ടെക്നിക്കുകള്‍ ഇവയെല്ലാം തന്നെ ഭീമനെ കൂടുതല്‍ നന്നാക്കാന്‍ സഹായിക്കുമായിരിക്കും എന്ന് മോഹൻലാൽ പറഞ്ഞു.

TweetFacebook

प्रातिक्रिया दे

आपका ईमेल पता प्रकाशित नहीं किया जाएगा. आवश्यक फ़ील्ड चिह्नित हैं *