Kerala Film Critics Awards Announced !!!
40-ആം മത് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു.കേരളാ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്.മികച്ച നടൻ ആയി മോഹൻലാലിനെയും മികച്ച നടി ആയി നയൻതാരയെയും തിരഞ്ഞെടുത്തു.
പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പത്തിനാണ് ഏറ്റവും കൂടുതൽ അവാർഡുകൾ ലഭിച്ചത്.ഒപ്പത്തിലെ ജയരാമൻ എന്ന അന്ധനായ കഥാപാത്രം അഭിനയിച്ച മോഹൻലാൽ ആണ് മികച്ച നടൻ.മമ്മൂട്ടി ചിത്രം പുതിയനിയമത്തിലെ വാസുകി എന്ന കഥാപാത്രം അവതരിപ്പിച്ച നയൻതാര മികച്ച നടി ആയി തിരഞ്ഞെടുക്കപ്പെട്ടു.പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം ഏറ്റവും മികച്ച ചിത്രം ആയപ്പോൾ ഒപ്പം സംവിധാനം ചെയ്ത പ്രിയദർശൻ മികച്ച സംവിധായകൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ജേക്കബിന്റെ സ്വർഗ്ഗരാജ്യം ആണ് മികച്ച രണ്ടാമത്തെ ചിത്രം. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ കഥാപാത്രത്തിന് രഞ്ജി പണിക്കർക്കും സുഗമായിട്ടിരിക്കട്ടെ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സിദ്ധിക്കിനും മികച്ച രണ്ടാമത്തെ നടൻ ആയി.മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മി ആണ് മികച്ച രണ്ടാമത്തെ നടി.
മോഹൻലാൽ ചിത്രം പുലിമുരുഗൻ ജനപ്രിയ ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ടു.വിനീത് ശ്രീനിവാസൻ ആണ് മികച്ച തിരക്കഥാകൃത്ത് ,ചിത്രം ജേക്കബിന്റെ സ്വർഗ്ഗരാജ്യം.റൂബി ജൂബിലി അവാർഡ് സംവിധായകൻ അടൂർ ഗോപാല കൃഷ്ണന് ലഭിച്ചു.
മറ്റ് അവാർഡുകൾ
best cinematography – Sujith Vasudev ( James and Alice )
best playback singers – Madhu Balakrishnan, Varsha Vinu and Alka Ajith
best music director – M. Jayachandran ( Kambhoji )
best lyricist – Vayalar Sarath Chandra Varma ( Kochavva Paulo Ayyappa Coelho )
best child artiste award – Baby Esther Anil and Baby Akshara
special jury awards – Nivin Pauly, Lakshmi Gopalaswamy, Tiny Tom and Samuthirakani
Chalachitra Ratnam awards – Sreekumaran Thampi, Fazil, cinematographer K. Ramachandra Babu and actor Shanthi Krishna