Home » News » Kerala Box Office : Collection Of Oppam , Pulimurugan , Thoppil Joppan at Cochin Multiplex

Kerala Box Office : Collection Of Oppam , Pulimurugan , Thoppil Joppan at Cochin Multiplex

തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഒപ്പം ,പുലിമുരുഗൻ , തോപ്പിൽ ജോപ്പൻ എന്നി ചിത്രങ്ങളിൽ . ഒപ്പം 50 കോടി കളക്ഷൻ പിന്നിട്ടപ്പോൾ , പുലിമുരുഗൻ 35 കോടി , തോപ്പിൽ ജോപ്പൻ 10 കോടിയും പിന്നിട്ടു .
ചിത്രങ്ങളുടെ കൊച്ചിൻ മൾട്ടിപ്ലസ് കളക്ഷൻ റിപോർട്ടുകൾ .

മോഹൻലാൽ പ്രിയദർശൻ ടീമിന്റെ ഒപ്പം 41 ദിവസം പിന്നിടുമ്പോൾ തീയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം ഇതുവരെ 50 കോടിക്കും മുകളിൽ കളക്ഷൻ നേടി . ദൃശ്യത്തിന് ശേഷം മോഹൻലാലിൻറെ രണ്ടാമത്തെ ചിത്രം ആണ് 50 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്നത് . കൊച്ചിൻ മൾട്ടിപ്ലെക്സിൽ നിന്നും ചിത്രം 41 ദിവസങ്ങൾ കൊണ്ട് 1.80+ കോടിയാണ് നേടിയത് .കൊച്ചിൻ മൾട്ടിപ്ലെക്സിൽ 1 ലക്ഷത്തിൽ അധികം പേർ ആണ് ചിത്രം ഇതുവരെ കണ്ടത്.

പൂജ റിലീസ് ആയി എത്തിയ മോഹൻലാൽ ചിത്രം പുലിമുരുഗനും ,മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പനും ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ് . 12 ദിവസത്തെ കണക്കുകൾ പ്രകാരം പുലിമുരുഗൻ 1.62 കോടിയും തോപ്പിൽ ജോപ്പൻ 63 ലക്ഷവും ആണ് നേടിയത് . പുലിമുരുഗൻ ഇതുവരെ 300ൽ അധികം ഹൌസ്ഫുൾ ഷോകൾ പ്രദർശിപ്പിച്ചു.

( * –  All figures are approximate )

TweetFacebook