Kerala BO : Pulimurugan Final Collection Report
മോഹൻലാൽ നായകൻ ആയ പുലിമുരുഗൻ ഒക്ടോബർ 7ന് ആണ് റിലീസ് ആയതു.ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ നേടിയ ചിത്രം മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന ചിത്രം ആയി മാറി.തീയേറ്ററുകളിൽ 100 ദിനങ്ങൾ പൂർത്തിയാക്കിയ ചിത്രം ആകെ നേടിയത് 163 കോടിയാണ്,തെലുഗ് പതിപ്പ് മന്യംപുലിയുടേയും ചേർത്തതാണ് ഈ കളക്ഷൻ.
കേരളാ ബോസ്‌ഓഫീസിൽ നിന്നും ചിത്രം നേടിയത് 87.5 കോടിയാണ്.കേരളാ ബോസ്‌ഓഫീസിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രവും പുലിമുരുഗൻ ആയി മാറി.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 9.5 കോടി നേടിയ ചിത്രം ,യൂഎഇ ഗൾഫ് രാജ്യങ്ങളിൽ നിന്നായി 33.5 കോടിയാണ് നേടിയത്.യൂകെ,യൂഎസ് രാജ്യങ്ങളിൽ നിന്നും 3.70 കോടിയാണ് ചിത്രം നേടിയത്. ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ കളക്ഷൻ 1.50 കോടിയോളം വരും.
മലയാളം പതിപ്പ് ആകെ നേടിയത് 134.20 കോടിയോളം ആണ്.തെലുഗ് പതിപ്പ് മന്യംപുലിയും മികച്ച വിജയം ആണ് നേടിയത്,അവസാന റിപ്പോർട്ട് അനുസരിച്ചു ചിത്രം 13.5 കോടിയാണ് നേടിയത്.ആകെ 148 കോടി ബോക്സ്ഓഫീസിൽ നിന്നും മാത്രം നേടിയ ചിത്രം സാറ്റ് ലൈറ്റ്, ഓഡിയോ,ഓവർസീസ് ഡിസ്ട്രിബൂഷൻ റൈറ്റ്സ് ഉൾപ്പടെ നേടിയതു 15 കോടിയാണ്.അങ്ങനെ മൊത്തം 163 കോടിയോളം ആണ് എ ക്ലാസ് തീയേറ്ററുകളിൽ നിന്നും പുലിമുരുഗൻ നേടിയത്.ചിത്രം 10 ഓളം എ ക്ലാസ് തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.