Home » News » Jomonte Suvisheshangal Review – A Clean Family Entertainer

Jomonte Suvisheshangal Review – A Clean Family Entertainer

എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു ദുൽഖർ,മുകേഷ്,അനുപമ,ഐശ്വര്യ എന്നിവർ പ്രധാന കഥാപാത്രമായ ചിത്രം ആണ് ജോമോന്റെ സുവിശേഷങ്ങൾ.ക്രിസ്തുമസ് റിലീസ് ആയി ആദ്യം നിച്ഛയിച്ചിരുന്ന ചിത്രം സിനിമ സമരത്തെത്തുടർന്ന് ജനുവരി 19നു റിലീസ് ചെയ്തത്.ജോമോൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുൽഖർ ആണ്.ജോമോന്റേയും തന്റെ അച്ഛൻ വിന്സെന്റിന്റും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ചുറ്റുപാടിൽ കഥപറയുന്ന ചിത്രത്തിൽ വിൻസെന്റ് ആയി അഭിനയിക്കുന്നത് മുകേഷ് ആണ്.

വിൻസെന്റിന്റെ മൂന്നാമത്തെ മകൻ  ജോമോൻ ആയി ആണ് ദുൽഖർ വേഷം ഇടുന്നതു.ജോമോൻ ഒരു കോളേജ് ഡ്രോപ്പ് ഔട്ട് ആണ് മറ്റു സഹോദരങ്ങളെവെച്ച് നോക്കുമ്പോൾ അത്ര പഠിപ്പില്ലാത്ത ജോമോൻ കുടുംബത്തിലെ കറുത്ത ചെമ്മരിയാട് ആണ്.കളിയും തമാശയും ഉയർച്ചയും ഇറക്കവും ആയി പോകുന്ന ജോമോന്റേയും വിൻസെന്റിന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യം ആണ് ചിത്രം പിന്നീട് പറയുന്നത്.

ഇക്ബാൽ കുറ്റിപ്പുറത്തിന്റെ മനോഹരമായ തിരക്കഥയും സത്യൻ അന്തിക്കാടിന്റെ മികച്ച സംവിധാനവും ദുൽഖറിന്റെ പക്വതയുള്ള അഭിനയവും ചിത്രത്തെ പ്രേക്ഷകരിലേക്ക് വളരെ ആഴത്തിൽ ഇറക്കാൻ സഹായിച്ചു.മുകേഷ് ചെയ്ത വിൻസെന്റ് എന്ന കഥാപാത്രം ഈ അടുത്ത സമയത്തു മുകേഷ് ചെയ്തിട്ടുള്ളതിൽ മികച്ചു നിൽക്കുന്നു.തമിഴിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള ഐശ്വര്യക്കു മലയത്തിലെ മികച്ച തുടക്കം ആണ് ജോമോൻ.അനുപമ ചെയ്ത കാതറിൻ എന്ന കഥാപാത്രത്തിന് ദുൽഖറിന്റെ കാമുകി എന്നത് ഒഴിച്ചാൽ മറ്റൊന്നും ചെയ്യാൻ ഇല്ലായിരുന്നു.

എസ് കുമാറിന്റെ ഛായാഗ്രഹണം ചിത്രത്തെ കൂടുതൽ സുന്ദരമാക്കി ,അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നോക്കി നോക്കി എന്ന ഗാനരംഗം ആണ്.അത്ര മനോഹരമായി ആണ് ഗാനരംഗം അവതരിപ്പിച്ചിട്ടുള്ളത്.വിദ്യാസാഗർ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.റഫീഖ് അഹമ്മദിന്റേതാണ് വരികൾ.

ആദ്യപകുതിയിലെ കളി തമാശകളിൽ നിന്നും ചിത്രം രണ്ടാം പകുതിയിൽ ആണ് കഥയിലേക്ക് കടക്കുന്നത്.വളരെ മികച്ച ആദ്യപകുതിയും കഥയ്ക്ക് യോജിച്ച രണ്ടാം പകുതിയും നിറഞ്ഞ ജോമോന്റെ സുവിശേഷത്തിനു പ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.

 

Rating : ☆☆☆ ½ / 5

 

TweetFacebook