5 നായകന്മാരുമായി അച്ചായൻസ്
ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, ഗ്രിഗറി എന്നിവരെ മുഖ്യ കഥാപാത്രങ്ങൾ ആക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ സിനിമ ആണ് അച്ചായൻസ് . മൂന്നു നായികമാരുള്ള ചിത്രത്തിൽ രണ്ടുപേർ പുതുമുഖങ്ങൾ ആയിരിക്കും .
പരമ്പരാഗത ക്രിസ്ത്യൻ കുടുംബത്തിൽ നടക്കുന്ന കഥയിൽ നായകന്മാർ തന്നെയാകും വില്ലനായും എത്തുക എന്ന പ്രേത്യേകത ചിത്രത്തിനുണ്ട് . നായകന്മാരെ കൂടാതെ രമേശ് പിഷാരടി , ധർമജൻ ബോൾഗാട്ടി , സാജു കൊടിയൻ, മണിയൻപിള്ള രാജു എന്നിവർ ആണ് മറ്റു അഭിനേതാക്കൾ .
പ്രദീപ് നായർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ രതീഷ് വൈഗ ആണ് സംഗീതം പകരുന്നത് . സേതു ആണ് തിരക്കഥ . തിങ്കൾ മുതൽ വെള്ളി വരെ , ആടുപുലിയാട്ടം എന്നി ചിത്രങ്ങൾക്ക് ശേഷം ഇത് മൂന്നാം തവണ ആണ് ജയറാം കണ്ണൻ താമരക്കുളം ടീമിന്റെ ചിത്രം വരുന്നത്