ഹാവ് ആൻ എന്ജോയബിൾ വീക്കെൻഡ്
ഹാവ് ആൻ എന്ജോയബിൾ വീക്കെൻഡ് മല്ലു’സ് .അതെ മലയാളികൾക്ക് ഒന്നടങ്കം വാരാന്ദ്യം ആഘോഷിക്കാൻ വെള്ളിത്തിര ഒരുങ്ങിക്കഴിഞ്ഞു .ജയസൂര്യ ചിത്രങ്ങൾ ആയ ഇടി,പ്രേതം ബിജുമേനോൻ ചിത്രം മരുഭൂമിയിലെ ആന എന്നിവയാണ് ഓഗസ്റ്റ് 12 വെള്ളിയാഴ്ച റിലീസ് നു ഒരുങ്ങുന്നത് . പതിവിലും വ്യത്യസ്തമായി 3 അവധിദിനങ്ങൾ ഉള്ളത് കൊണ്ട് തന്നെ ചിത്രങ്ങൾക്കു വൻ കളക്ഷൻസ് ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതീഷിക്കുന്നത്.
വി കെ പ്രകാശ് ആണ് മരുഭൂമിയിലെ ആന എന്ന ചിത്രത്തിന്റെ സംവിദാനം നിർവഹിച്ചിരിക്കുന്നത് . കേരളത്തിൽ തൃശൂർ ഇരിങ്ങാലക്കുട എന്നീ സ്ഥലങ്ങളിലും കൂടാതെ ദോഹ ഖത്തർ എന്നിവിടങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചിരിക്കുന്നത്.
പതിവുപോലെ ഈ തവണയും ജയസൂര്യ ചിത്രങ്ങൾക്ക് നല്ല പ്രതീക്ഷയാണ് ആരാധകർക്കിടയിൽ കാണാൻ കഴിയുന്നത് പ്രേതം എന്ന ചിത്രത്തിൽ ജയസൂര്യക്ക് പുറമെ ഡി4 ഡാൻസ് ഫെയിം ഗോവിന്ദ് പദ്മസൂര്യയും പേർളി മാനി യും ലീഡ് റോൾസിൽ എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത

