Fahad Fazil’s Aayiram Kaani By Venu
മഹേഷിന്റെ പ്രതികാരം എന്ന മെഗാഹിറ് സിനിമയ്ക്കു ശേഷം ഫഹദ് ഫാസിലിന്റെ അടുത്ത വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം . വളരെക്കാലത്തെ ഇടവേളയ്ക്കു ശേഷം മഹേഷിന്റെ പ്രതികാരം എന്ന ചിത്രം ഫഹദ്ദിന്റെ ഒരു നല്ല തിരിച്ചുവരവായിരുന്നു . എന്നാൽ അതിനുശേഷം മലയാളികൾക്ക് ഈ താരത്തെ സിൽവർ സ്‌ക്രീനിൽ കാണാൻ കിട്ടിയില്ല എന്ന് തന്നെ പറയാം..
ഇതുവരെ പേര് നിച്ഛയിച്ചിട്ടില്ലാത്ത അൻവർ റഷീദ് ചിത്രത്തിലും മഹേഷ് നാരായൺ ചിത്രത്തിലും താരം കമ്മിറ് ചെയ്തിട്ടുണ്ട് എന്നതാണ് പുതിയ വാർത്ത കൂടാതെ ദിലീഷ് പോത്തൻ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്ണമാകാൻ ഇരിക്കെ തന്റെ ക്യൂ ഓഫ് സിനിമയിൽ ഒരു ചിത്രം കൂടി ആഡ് ചെയ്തിരിക്കുകയാണ് താരം .
പ്രശസ്ത ഛായാഗ്രഹകൻ ശ്രീ വേണു സംവിദാനം ചെയ്യുന്ന ചിത്രം ആയിരം കാണി എന്ന ചിത്രത്തിലാണ് ഫഹദ് നായകൻ ആകുന്നതു .ശ്രീ വേണു സംവിദാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ആയിരം കാണി . ആദ്ദേഹത്തിന്റെ തന്നെ ചിത്രമായ മുന്നറിയിപ്പു ബോസ്‌ഓഫീസിൽ പരാജയം പ്രാപിച്ചെങ്കിലും വിമര്ശകരിൽ നിന്നും നല്ല പ്രതികരണം ആണ് ലഭിച്ചിരുന്നത് .
ആയിരം കാണി എന്ന ചിത്രത്തിന്റെ കഥ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധയകൻ തന്നെയാണ് Poetry ഫിലിo ഹൗസിന്റെ ന്റെ ബാന്നറിൽ സിബി തൊട്ടുമ്പുറവും മനു കുഞ്ഞച്ഛനുമാണ് ചിത്രം നിർമിക്കുന്നത് .

