No Malayalam Cinema Releases For Christmas ??
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങൾ ആണ് ക്രിസ്തുമസിന് റിലീസ് ഒരുങ്ങിയത് .മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ , പൃഥ്വിരാജ് ചിത്രം എസ്രാ ,ജയസൂര്യ ചിത്രം ഫുക്രി എന്നിവയായിരുന്നു പ്രധാന റിലീസുകൾ.
എന്നാൽ പുതിയ വാർത്തകൾ പുറത്തു വരുന്നത് അനുസരിച്ചു സിനിമ റിലീസുകൾ നിർത്തിവെച്ചു നിർമാതാക്കളുടെ സംഘടനാ സമരത്തിലേക്ക് ഒരുങ്ങുകയാണെന്നാണ് .തർക്കം തുടരുന്ന സാഹചര്യത്തിൽ പുതിയ റിലീസുകൾ ചെയ്യണ്ട എന്നാണ് തീരുമാനം .നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം.
ഡിസംബർ 16നു തുടങ്ങുന്ന സമരത്തിനായി ഈ വെള്ളിയാഴ്ച്ച റിലീസ് ചെയ്യാൻ ഇരുന്ന ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ റിലീസ് നീളാൻ ആണ് സാധ്യത.മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഡിസംബർ 22നും എസ്രാ 17നും ഫുക്രി 23നും ആണ് റിലീസുകൾ നിച്ഛയിച്ചിരുന്നത് .
തിയറ്റർ വിഹിതത്തിന്റെ പകുതി വേണം എന്ന് തിയറ്റർ ഉടമകളുടെ സംഘടന ആയ എക്സിബിറ്റേഴ്സ് ഫെഡറേഷൻ നിലപാട് സ്വീകരിച്ചതോടെ ആണ് നിർമാതാക്കളും തിയറ്റർ ഉടമകളും തമ്മിൽ പ്രശ്ങ്ങൾ ഉടലെടുത്തത് . തിയറ്റർ വിഹിതത്തിന്റെ പകുതി വേണം എന്ന തിയറ്റർ ഉടമകളുടെ നിലപാട് അനുവദിനമല്ലെന്നാണ് നിർമാതാക്കൾ പറയുന്നത് . അതിനാൽ തന്നെ ഇതിലൊരു തീരുമാനം ഉണ്ടാകുന്നതു വരെ സിനിമ റിലീസ് ഉണ്ടാകില്ല എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് പറഞ്ഞു .

