Home » News » Baahubali 2: The Conclusion Malayalam Review

Baahubali 2: The Conclusion Malayalam Review

അങ്ങനെ ആ ദിവസം വന്നെത്തി, രാജമൗലി സംവിധാനം ചെയ്തു പ്രഭാസ് നായകൻ ആയ ബാഹുബലി 2 ഇന്ന് ലോകമെന്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. പ്രേക്ഷകർ വളരെ ഏറെ ആകാംഷയോടെ ആണ് ബാഹുബലിയുടെ രണ്ടാംഭാഗത്തിനായി കാത്തിരുന്നത്. അതിനു കാരണവും ചിത്രത്തിന്റെ ആദ്യ ഭാഗം തന്നെ. ബാഹുബലി ആദ്യ ഭാഗം ഇറങ്ങിയ മുതൽ പ്രേക്ഷകർ തമ്മിൽ ചോദിക്കുന്ന ഒരു ചോത്യം ഉണ്ട് ,കട്ടപ്പ ഇന്ത്യ ബാഹുബലിയെ കൊന്നത്. ഒടുവിൽ ആ ഉത്തരത്തിനായുള്ള കാത്തിരിപ്പു കേരളത്തിൽ ആരംഭിച്ചത് രാവിലെ 6 മണിയോടെ ആയിരുന്നു. കേരളത്തിൽ മാത്രം 288 കേന്ദ്രങ്ങളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. മലയാളം,തമിഴ്,തെലുഗ് ഭാഷകളിൽ കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തി.

സ്റ്റോറി : ആദ്യം ഭാഗത്തിൽ കാണിക്കുന്നതുപോലെ ബാഹുബലിയെ മാഹിഷ്മതിയുടെ രാജാവായ പ്രഖ്യാപിക്കുന്നു.അതിനു ശേഷം നടക്കുന്ന കഥയാണ് ബാഹുബലി 2 പറയുന്നത്. നാട്ടിലെ ജനങ്ങളുടെ പ്രശ്ങ്ങൾ അറിയാൻ ബാഹുബലി രാജ്യപ്രദേശങ്ങൾ സന്ദർശിക്കുന്നു.അവിടെ വെച്ച് ദേവ സേനയെ(അനുഷ്ക) കാണുകയും.രാജകുമാരിയായ ദേവസേനയുമായി പ്രണയത്തിലാവുന്നു.

ദേവദേനയെ തന്റെ മധുവിധു ധരിച്ച് മാഹിഷ്മതിയിലേക്ക് കൊണ്ടുവരുന്നു. എന്നാൽ ശിവഗാമിയുടെ പെട്ടെന്ന് തന്റെ തീരുമാനം മാറ്റുകയും ഭല്ലല ദേവയെ രാജാവായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഭല്ലല ദേവയെ രാജാവായി ശിവഗാമിയെ പെട്ടെന്ന് പ്രഖ്യാപിച്ചത് എന്തുകൊണ്ട്? അവളുടെ തീരുമാനത്തിനു പിറകിലെ പിന്നിലെ കഥ എന്താണ്? കട്ടപ്പ എന്തിനാണ് ബഹാബലിയെ കൊന്നത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം അറിയാൻ, നിങ്ങൾ ചിത്രം കാണണം ….

ആദ്യം തന്നെ സംവിധായകൻ രാജമൗലിക്കു ഒരു വലിയ കയ്യടി, ഇന്ത്യൻ സിനിമയെ ലോകോത്തര നിലവാരത്തിൽ എത്തിക്കാൻ അദ്ദേഹത്തിനായി.പ്രേക്ഷകരുടെ പൾസ്‌ അറിഞ്ഞു എല്ലാ ചേരുവകളും ചേർത്താണ് അദ്ദേഹം ചിത്രം ഒരുക്കിയത്. ഇനി പറയേണ്ടത് പ്രഭാസ് .ഒരുപക്ഷെ പ്രഭാസ് ഇല്ലായിരുന്നുവെങ്കിൽ ബാഹുബലി എന്ന കഥാപാത്രം തന്നെ പൂർത്തിയാകില്ല.അത്ര ഗംഭീരം ആയിരുന്നു അദ്ദേഹം. സ്രീ കഥാപാത്രങ്ങളിലേക്ക് പോകുമ്പോൾ ,ശിവഗാമിയായി അഭിനയിച്ച രമ്യാകൃഷ്ണൻ തന്റെ റോൾ മറ്റാരും ചെയ്യാൻ കഴിയില്ല എന്ന് ഒരിക്കൽകൂടി തെളിയിച്ചു.അനുഷ്ക തന്റെ റോൾ മികച്ചതാക്കിയപ്പോൾ ആദ്യ ഭാഗത്തിലെ പോലെ തന്നെ തമന്നയുടെ അഭിനയം ശരാശരിയിൽ ഒതുങ്ങി.വില്ലൻ ആയി എത്തിയ റാണ,നാസർ എന്നിവർ വളരെ മികച്ച അഭിനയം ആണ് കാഴ്ച്ച വെച്ചത്.കട്ടപ്പയായി എത്തിയ സത്യരാജ് ആദ്യ ഭാഗത്തിലെപോലെ തന്നെ രണ്ടാഭാഗത്തിലും മികച്ച അഭിനയം കാഴ്ച്ച വെച്ച്. എടുത്ത് പറയേണ്ടത് ചിത്രത്തിന്റെ വി എഫ്എക്സ് ആണ് , ചിത്രം ഇത്ര മികച്ചതാകാൻ വി എഫ്എക്സ് വളരെ ഏറെ സഹായിച്ചു. ആദ്യഭാഗത്തിലെ പോലെ സംഗീതം മികച്ചതല്ലായിരുന്നുവെങ്കിലും എം എം കീരവാണി ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിനെ മറ്റൊരു തലത്തിൽ എത്തിക്കാൻ കഴിഞ്ഞു.

അവസാനമായി, ഒരു രാജമൗലി മാജിക് ആണ് നിങ്ങൾക്ക് കാണേണ്ടത് എങ്കിൽ തീർച്ചയായും ബാഹുബലിക്ക് ടിക്കറ്റ് എടുക്കുക.100 രൂപ കൊടുത്തു ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകന് 4 ഇരട്ടി കാഴ്ച വിസ്മയം നൽകുന്ന രീതിയിൽ ആണ് രാജമൗലി ചിത്രം ഒരുക്കിയിരിക്കുന്നത്.

Rating : ☆☆☆☆ / ☆☆☆☆☆

TweetFacebook