Home » News » Aravind Swamy to play the lead in Bhaskar The Rascal Tamil Remake

Aravind Swamy to play the lead in Bhaskar The Rascal Tamil Remake

സിദ്ധിഖ് സംവിധാനം ചെയ്തു ,മമ്മൂട്ടി നയൻ‌താര എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു ഭാസ്‌ക്കർ ദി റാസ്‌ക്കൽ .ബോസ്‌ഓഫീസിൽ വൻവിജയം ആയ ചിത്രം ഇപ്പോൾ തമിഴിൽ റീമേക്കിന് ഒരുങ്ങുകയാണ് . ചിത്രത്തിൽ ഭാസ്‌ക്കർ ആയി എത്തുന്ന മറ്റാരും അല്ല ,അരവിന്ദ് സ്വാമി ആണ് . നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ തിരക്കേറുന്ന താരം ആകുകയാണ് അരവിന്ദ് സ്വാമി . കടൽ ,തനി ഒരുവൻ എന്നി ചിത്രങ്ങളിലൂടെ മികച്ച തിരിച്ചു വരുവ് നടത്തിയ അരവിന്ദ് സ്വാമി ഭാസ്‌ക്കർ ദി റാസ്‌ക്കൽ എന്ന ചിത്രത്തിന്റെ റീമേക്കിൽ ഒപ്പിട്ടു കഴിഞ്ഞു .

മലയാളത്തിൽ ചിത്രം ഒരുക്കിയ സിദ്ധിഖ് തന്നെ ആണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത് . സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രി ഡിസംബറിൽ റിലീസിന് ഒരുങ്ങുകയാണ് . അരവിന്ദ് സ്വാമിയുടെ അടുത്ത റിലീസ് റാം ചാരൻ നായകനായ ധ്രുവ ആണ് .

മലയാളത്തിൽ നേടിയ വിജയം ആവർത്തിക്കാൻ ചിത്രത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു .

TweetFacebook