Anwar Rasheed’s Next With fahad Fazil !!!
5 സുന്ദരികൾ എന്ന ചലച്ചിത്ര സമാഹാരത്തിലെ ആമി എന്ന ചിത്രത്തിന് ശേഷം സംവിധാന പട്ടത്തിനു കുറച്ചു വിശ്രമം കൊടുത്ത മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ അൻവർ റഷീദ് വീണ്ടും എത്തുകയാണ് തന്റെ പുതിയ ചിത്രത്തിലൂടെ . ചിത്രത്തിലെ നായകൻ മറ്റാരും അല്ല , മലയാളത്തിലെ യുവതാരം ഫഹദ് ആണ് നായകൻ .
2005ൽ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിലൂടെ ചലച്ചിത്ര മേഖലയിൽ എത്തിയ അൻവർ റഷീദ് തന്റെ ആദ്യ ചിത്രം തന്നെ ഇൻഡസ്റ്ററി ഹിറ്റ് ആക്കി . അതിനു ശേഷം സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ചോട്ടാമുംബയും വൻ വിജയം ആയിരുന്നു . പിന്നീട് മമ്മൂട്ടിക്കൊപ്പം വീണ്ടും എത്തിയ അണ്ണൻ തമ്പി ബോക്സ് ഓഫീസിൽ വൻ വിജയം ആയി. അതിനു ശേഷം 2012ൽ ദുൽഖർ സൽമാൻ നായകനായി അഞ്ജലി മേനോൻ തിരക്കഥ എഴുതിയ ഉസ്താദ് ഹോട്ടലും ബോക്സ് ഓഫീസിൽ കളക്ഷൻ വാരി .
അഞ്ചു സുന്ദരികൾക്ക് ശേഷം സംവിധാനത്തിൽ നിന്നും കുറച്ചു ഇടവേള നൽകി നിർമാതാവ് പട്ടം അണിഞ്ഞപ്പോളും മെഗാ ഹിറ്റുകൾ തേടി എത്തി അഞ്ജലി മേനോൻ ചിത്രം ബാംഗ്ലൂർ ഡേയ്സും , അൽഫോൻസ് പുത്രൻ ചിത്രം പ്രേമവും മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങൾ ആയി .
ദിലീഷ് പോത്തൻ ചിത്രം മഹേഷിന്റെ പ്രതികാരത്തിന് ശേഷം റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡൽ , അതിനു ശേഷം ഒരു തമിഴ് ചിത്രം , പിന്നീട് ദിലീഷ് പോത്തൻ ചിത്രം തോണ്ടി മുതലും ദൃക്‌സാക്ഷിയും ,തുടർന്നായിരിക്കും അൻവർ റഷീദ് ചിത്രത്തിൽ ഫഹദ് അഭിനയിക്കുക .മെഗാഹിറ്റുകൾക്കു ശേഷം ഫഹദ് -അൻവർ റഷീദ് ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ചിത്രത്തിന് മേൽ ഉള്ള പ്രതീക്ഷയും ഏറുകയാണ് .