Alphonse Next Movie With Mammootty ?
കേരള യുവത്വത്തെ പ്രേമിപ്പിച്ച പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ ആകും എന്ന് സൂചന.നേരം ,പ്രേമം എന്നി സൂപ്പർ ഹിറ്റുകൾക്കു ശേഷം അൽഫോൻസ് ഒരുക്കുന്ന പുതിയ ചിത്രം എന്നതിനെ കുറിച്ച് ധാരാളം വാർത്തകൾ പുറത്തു വന്നിരുന്നു.
എന്നാൽ ഇപ്പോൾ അൽഫോൻസ് പുത്രന്റെ പുതിയ ചിത്രത്തെ കുറിച്ച് ചില വാർത്തകൾ ആണ് പുറത്തു വന്നിരിക്കുന്നത്.അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ ആകും എന്ന് സൂചന.മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആകും ഒരുക്കുക എന്നും ആണ് റിപ്പോർട്ട്.ശ്യാംധർ മമ്മൂട്ടി ചിത്രത്തിന് ശേഷം ആകും അൽഫോൻസ് പുത്രൻ ചിത്രം എന്നും വാർത്തകൾ ഉണ്ട്.
രഞ്ജിത്ത് ഒരുക്കുന്ന പുത്തൻപണം എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ.ഹനീഫ് അഥേനി ഒരുക്കുന്ന ദി ഗ്രേറ്റ് ഫാദർ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ് .ചിത്രം ജനുവരി 27-നു തീയേറ്ററുകളിൽ എത്തും.