All Time Top Malayalam movies At USA BO
മലയാള സിനിമ വളന്നു കൊണ്ടേ ഇരിക്കുവാണ് അത് നല്ല സിനിമയുടെ കാര്യത്തിൽ ആയാലും ബിഗ് ബഡ്ജെക്ട് ചിത്രങ്ങളുടെ കാര്യത്തിൽ ആയാലും . പുലിമുരുഗൻ 100 കോടിയോളം കളക്ഷനിൽ അടുക്കുമ്പോൾ മോഹൻലാലിൻറെ തന്നെ ഒപ്പം 50 കോടി പിന്നിട്ടു പ്രദർശനം തുടരുകയാണ് .
യൂഎസ് ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങൾ ….
1 : Premam
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പോളി ,സായി പല്ലവി , മഡോണ എന്നിവർ പ്രധാന കഥാപാത്രങ്ങളായ പ്രേമം ആണ് യൂഎസ് ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം . ചിത്രം 2,35,955 ഡോളർ ആണ് യൂഎസ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത് .
2 : Two Countries
ദിലീപ് നായകനാക്കി ഷാഫി സംവിധാനം ചെയ്ത ടു കൺട്രിസ് ആണ് രണ്ടാം സ്ഥാനത്തുള്ളത് .ചിത്രം 1,90,136 ഡോളർ ആണ് നേടിയത് .
3 : Drishyam
മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം നേടിയത് 1,76,095 ഡോളർ ആണ് .
4 : Pulimurugan *
മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പുലിമുരുഗൻ ആണ് 4 ആം സ്ഥാനത്തുള്ളത് . ചിത്രം 10 ദിവസം കൊണ്ട് ഇതുവരെ നേടിയത് 1,72,257 ഡോളർ ആണ് . ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ് .
5 :Action Hero Biju
എബ്രിഡ് ഷൈൻ സംവിധാനം ചെയ്തു നിവിൻ പോളി നായകനായ ചിത്രം ആയിരുന്നു ആക്ഷൻ ഹീറോ ബിജു. 1,28,000 ഡോളർ ആണ് ചിത്രം യൂ എസ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.
(* – പ്രദർശനം തുടരുന്ന ചിത്രങ്ങൾ )