AK Sajan Next Movie With Mammootty !!!
സംവിധായകനും തിരക്കഥാകൃത്തും ആയ ഏകെ സാജൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മമ്മൂട്ടി നായകൻ ആകും.ഏകെ സാജൻ തന്നെ ആണ് ഇന്റർവ്യൂയിൽ മമ്മൂട്ടിയുമായി അടുത്തചിത്രം ചെയ്യുന്നു എന്ന് പറഞ്ഞത്.തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നതു കൊണ്ട് തന്നെ ചിത്രത്തിന്റെ മറ്റു അഭിനേതാക്കളെ കുറിച്ചൊന്നും അദ്ദേഹം പറയുകയുണ്ടായില്ല.മമ്മൂട്ടിയുടെ അടുത്ത ഇടയിൽ കണ്ട ചിത്രങ്ങളിൽ നിന്നും തീർച്ചും വ്യത്യസ്തമായ ക്യാരക്ടർ ആകും ഈ ചിത്രത്തിൽ എന്നും അദ്ദേഹം പറഞ്ഞു.
ഏകെ സാജൻ മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുതിയ നിയമം മികച്ച അഭിപ്രായം ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.അതിനാൽ തന്നെ പുതിയ ചിത്രം വരുമ്പോൾ പ്രതീക്ഷകൾ ഏറെ ആണ്.