5 Reasons To Watch Munthirivallikal Thalirkkumbol !!!
ഡിസംബർ 22നു റിലീസിന് ഒരുങ്ങുകയാണ് മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ . ചിത്രം അനൗൺസ് ചെയ്തമുതൽ മോഹൻലാൽ ആരാധകർ വളരെ ഏറെ പ്രതീക്ഷ കൊടുക്കുന്ന ചിത്രം ആണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ .നവംബർ 22നു റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ഡിസംബർ ലേക്ക് മാറ്റുകയായിരുന്നു .
Here are 5 reasons to watch Munthirivallikal Thalirkkumbol :
Mohanlal :
മോഹൻലാൽ എന്ന ഒരു ഘടകം മതി മുന്തിരിവള്ളികൾ തളിർക്കുമ്പോൾ കാണാൻ .പോസ്റ്ററുകളും ചിത്രത്തിന്റെ ടീസറും ഇതിനോടകം തന്നെ ചിത്രത്തിന്റെ ഹൈപ്പ് ഉയർത്തീട്ടുണ്ട് .മോഹൻലാലിൻറെ ഈ വർഷത്തെ മൂന്നാമത്തെ മലയാളം റിലീസ് ആണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ .മറ്റു ചിത്രങ്ങളായ ഒപ്പവും പുലിമുരുഗനും ബോക്സ് ഓഫീസിൽ മികച്ച വിജയം ആയതിനാൽ തന്നെ മോഹൻലാലിൻറെ അടുത്ത ചിത്രത്തിനും ആ ഹൈപ്പ് കാണും . ഈ വർഷം തന്നെ പുറത്തിറങ്ങിയ തെലുഗ് ചിത്രം ജനത ഗാരേജും, മനമന്തയും തെലുഗിലും മികച്ച വിജയങ്ങൾ ആയിരുന്നു .
Jibu Jacob directorial :
ഛായാഗ്രാഹകൻ ആയി കുറെ വർഷങ്ങൾ ആയി മലയാള സിനിമയിൽ പ്രവർത്തിച്ച ജിബു ജേക്കബ് ബിജു മേനോൻ നായകൻ ആയ വെള്ളിമൂങ്ങയിലൂടെയാണ് സംവിധായകൻ ആയത്. തന്റെ ആദ്യ ചിത്രം തന്നെ വൻ വിജയം ആയതിനാൽ തന്നെ അടുത്ത ചിത്രം വരുമ്പോൾ ആ പ്രതീക്ഷ നിലനിർത്താൻ സംവിധായകൻ മികച്ച കല സൃഷ്ടി തന്നെ പ്രേക്ഷകർക്ക് നൽകും .
Sophia Paul ( Weekend Blockbusters ) :
മുന്തിരി വള്ളികൾ തളിർക്കുമ്പോൾ നിർമിക്കുന്നത് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിനു വേണ്ടി സൊഫീയ പോൾ ആണ്.അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്‌സിലൂടെ ആണ് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റെർസ് നിർമാണ രംഗത്ത് വന്നത് . ആദ്യ ചിത്രം വൻ വിജയം ആയതിനാൽ തന്നെ അടുത്ത ചിത്രവും മികച്ചത് നൽകാനെ അവർ ശ്രമിക്കൂ .
Script :
വീ ജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ അടിസ്ഥാനമാക്കി സിന്ധു രാജ് തിരക്കഥ ഒരുക്കുന്ന ചിത്രം.
Star Cast :
മോഹൻലാലിനെ കൂടാതെ മീന , അനൂപ് മേനോൻ , കലാഭവൻ ഷാജോൺ , അജു വർഗീസ് , നെടുമുടി വേണു , സുരാജ് വെഞ്ഞാറമൂട് , ഷറഫുദ്ധീൻ , സുധീർ കരമന തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തിന് പിന്നിൽ ഉണ്ട് .

