Home » News » 2016 ലെ വലിയ സാമ്പത്തിക വിജയങ്ങളായ മലയാളം ചിത്രങ്ങൾ …

2016 ലെ വലിയ സാമ്പത്തിക വിജയങ്ങളായ മലയാളം ചിത്രങ്ങൾ …

പോയ വർഷത്തെ പോലെ മലയാള സിനിമയ്ക്കു വളരെ മികച്ച വർഷം ആയിരുന്നു 2016 . 102 ചിത്രങ്ങൾ പ്രദർശനത്തിനെത്തിയ മലയാളത്തിൽ കുറച്ചു ചിത്രങ്ങൾ മാത്രമേ പ്രേക്ഷകർ സ്വീകരിച്ചു എന്നുള്ളെങ്കിലും പല ചിത്രങ്ങളും വളരെ വലിയ വിജയങ്ങൾ ആയി .

2016 ലെ വളരെ വലിയ വിജയങ്ങൾ ആയ ചിത്രങ്ങൾ

Oppam * : 

2016 ലെ ഏറ്റവുംവിജയം ആയ ചിത്രം ആണ് മോഹൻലാൽ -പ്രിയദർശൻ ടീമിന്റെ ഒപ്പം . മോഹൻലാലിൻറെ 2016 ലെ ആദ്യ മലയാള ചിത്രം ആയിരുന്നു ഒപ്പം . ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ് . അവസാന റിപ്പോർട്ട് പ്രകാരം ചിത്രം 45 കോടിയോളം ആണ് കളക്ഷൻ നേടിയത് .

Jacobinte SwargaRajyam :

നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ആണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം . ചിത്രം വളരെ മികച്ച അഭിപ്രായം നേടി 25 കോടിയോളം കളക്ഷൻ സ്വന്തമാക്കി .

Action Hero Biju : 

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ആക്ഷൻ ഹീറോ ബിജു . കേരളത്തിൽ 16 കോടിയോളം കളക്ഷൻ നേടിയ ചിത്രം ആകെ 25 കോടിക്കും പുറത്തു കളക്ട് ചെയ്തു .

King liar : 

ദിലീപിനെ നായകനാക്കി ലാൽ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു കിംഗ് ലിയർ . ശരാശരി അഭിപ്രായം ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം ആയിരുന്നു . 23 കോടിയോളം ചിത്രം കളക്ഷൻ നേടി .

Maheshinte Prathikaram :

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സിനിമ ആയിരുന്നു മഹേഷിന്റെ പ്രതികാരം. ചിത്രം മികച്ച കളക്ഷനും മികച്ച അഭിപ്രായവും നേടി 20 കോടിയോളം കളക്ഷൻ നേടി .

Pulimurugan * : മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം ആണ് പുലിമുരുഗൻ . ആദ്യ 5 ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ നേടിയ ചിത്രം പ്രദർശനം തുടരുകയാണ് .

Kali :4c29c96d0f7aca186d12f08c823021f0ദുൽഖറിനെ നായകനാക്കി സമീർ താഹിർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 16 കോടിയോളം നേടി .

Pavada :62170005200_malayalam-young-superstar-prithviraj-sukumaran-who-basking-success-three-back-back-hits-ennuപ്രിത്വിരാജിനെ നായകനാക്കി മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു പാവാട . ചിത്രം 16 കോടിയോളം കളക്ഷൻ നേടി .

Kasaba :

 മമ്മൂട്ടിയെ നായകനാക്കി നിതിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം ആയിരുന്നു .ചിത്രം 15 കോടിയോളം ബോക്സ് ഓഫീസിൽ കളക്ഷൻ നേടി .

Kammatipaadam:

ദുൽഖറിനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വിജയം ആയിരുന്നു .ചിത്രം 15 കോടിയോളം ബോസ്‌ഓഫീസിൽ കളക്ഷൻ നേടി .

Oozham* :

പ്രിത്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 14 കോടിയോളം ബോസ്‌ഓഫീസിൽ കളക്ഷൻ നേടി .

Welcome To Central Jail  * :

ദിലീപിനെ നായകനാക്കി സുന്ദർ ദാസ് സംവിധാനം ചെയ്ത ചിത്രം റിപോർട്ടുകൾ പ്രകാരം 14 കോടിയോളം കളക്ഷൻ നേടി .

( * : പ്രദർശനം തുടരുന്ന ചിത്രങ്ങൾ .)

TweetFacebook