എന്തുകൊണ്ട് പുലിമുരുഗൻ മികച്ചതാകുന്നു .. ?
ടോമിച്ചൻ മുളകുപാടം നിർമിച്ചു വൈശാഖ് സംവിധാനം ചെയ്ത പുലിമുരുഗൻ ഒക്ടോബർ 7നു തീയേറ്ററുകളിൽ എത്തി . കേരളത്തിൽ മാത്രം 214 തിയേറ്ററുകളിലും ഇന്ത്യ ഒട്ടാകെ 320ൽ അധികം തീയേറ്ററുകളിലും ആണ് ചിത്രം പ്രദർശനത്തിൽ എത്തിയത് .
ആദ്യദിനം തന്നെ മികച്ച അഭിപ്രായവും മികച്ച കളക്ഷനും സ്വന്തമാക്കിയ ചിത്രം അടുത്ത ദിവങ്ങളിലും അതെ ജന പ്രീതി തുടർന്നു.
പുലിമുരുഗൻ എന്ന മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എങ്ങനെ മികച്ചതാകുന്നു എന്ന് നോക്കാം .
മോഹൻലാൽ : ഒരു ചിത്രം പൂർണമാകുമ്പോൾ അതിൽ നായകനുള്ള പങ്കു വളരെ വലുതാണ് . സിനിമകൾ സംവിധായകന്റെ കല ആണെന്ന് പറയുമ്പോഴും നായകനും അതിൽ പ്രധാന പങ്കു വഹിക്കുന്നു . അങ്ങനെ നോക്കുമ്പോൾ തന്റെ 56 ആം വയസിലും മോഹൻലാൽ ചെയ്ത മുരുഗൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഒരു പ്രധാന ചിത്രം തന്നെ ആക്കുന്നു . ആരാധകർക്കുവേണ്ടിയുള്ള ആക്ഷൻ മാസ്സ് രംഗങ്ങളും കുടുംബപ്രേക്ഷകർക്കുള്ള കുടുംബബന്ധ ജീവിതവും എല്ലാം മോഹൻലാൽ എന്ന നടന്റെ കയ്യിൽ ഭദ്രമായിരുന്നു .
വൈശാഖ് : പോക്കിരിരാജ , സീനിയർസ്, സൗണ്ട് തോമ തുടങ്ങിയ കളർഫുൾ ചിത്രങ്ങൾ ഒരുക്കിയ വൈശാഖിൽ നിന്ന് ഒരു ആക്ഷൻ പാക്കറ്റ് കുടുംബചിത്രം ആരാധകർ പോലും പ്രതീക്ഷിച്ചു കാണില്ല . കുട്ടികൾക്കും കുടുംബത്തിനും ഒരുമിച്ചു കാണാവുന്ന ഒരു കളർഫുൾ ചിത്രം ഒരുക്കാൻ കഴിയുന്നിടത്തു സംവിധായകൻ മലയാള സിനിമയ്ക്കു പ്രതീക്ഷ നൽകുന്നു .
പീറ്റർ ഹെയ്‌ൻ : ഒരു പക്ഷെ ആരാധകർ പുലിമുരുകനിൽ വെച്ചിരുന്ന വിശ്വാസം അത് പീറ്റർ ഹെയ്‌ൻ മോഹൻലാൽ കൂട്ടുകെട്ടിന്റെ ആക്ഷൻ രംഗങ്ങൾ തന്നെ ആകും . അത് പ്രതീക്ഷക്കും അപ്പുറം ആക്കാൻ പീറ്റർ ഹെയ്‌ൻ എന്ന കലാകാരനു ആയി .
പശ്ചാത്തല സംഗീതം : മുരുകന്റെ വരവുകൾ ഒരു ഒന്നൊന്നര വരവ് ആക്കാൻ ഗോപി സുന്ദർ എന്ന മ്യൂസിക് ഡയറക്ടറിന് ആയി .ചിത്രത്തിന്റെ മൂഡിന് അനുസരിച്ചുള്ള പശ്ചാത്തല സംഗീതം തന്നെയാകണം മുരുകനെ ചിത്രം കണ്ടു ഇറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിൽ പിടിച്ചിരുത്തുന്നത്.
വീഎഫ്എക്സ് : ഒട്ടുമിക്ക ബിഗ് ബഡ്‌ജെക്റ് ചിത്രങ്ങളിലും ഉപയോഗിക്കുന്ന വീഎഫ്എക്സ് നമ്മുടെ ചെറിയ മലയാളം ഇൻഡസ്ട്രിയിൽ കൊണ്ട് വരുമ്പോൾ അത് എത്ര ശതമാനം വിജയം ആകും എന്ന് പലർക്കും സംശയം തോന്നിയിരിക്കാം . എന്നാൽ ചിത്രം കണ്ടു ഇറങ്ങുന്ന പ്രേക്ഷകന് ഒറിജിനൽ പുലി ഏതാ വീഎഫ്എക്സ് പുലി ഏതാ എന്ന് സംശയം തോന്നും വിധം വളരെ മികച്ച രീതിയിൽ വീഎഫ്എക്സ് ഉപയോഗം .
ഛായാഗ്രഹണം : കാടിന്റെ സൗന്ദര്യം പകർത്തി അത് പ്രേക്ഷകനിൽ എത്തിക്കുന്നതിൽ ഷാജി എന്ന ഛായാഗ്രാഹകന്‍ വിജയിച്ചു .വെള്ളച്ചാട്ടവും മലകളും ഇതിലും ഭംഗിയായി മലയാള സിനിമ കണ്ടിട്ടുണ്ടാവില്ല തരത്തിൽ ഷാജി തന്റെ ജോലി ബാക്കിയാക്കി .
എഡിറ്റിങ് : ദൈർഗ്യമേറിയ ചിത്രം പ്രേക്ഷന് മടുപ്പു തോന്നാത്ത വിധം അണിയിച്ചൊരുക്കിയ ജോൺകുട്ടി പ്രശംസ അർഹിക്കുന്നു .
മറ്റു കഥാപാത്രങ്ങൾ : മോഹൻലാലിന്റെ ഭാര്യയായി എത്തിയ കമാലിനി , മോഹൻലാലിന്റെ കുട്ടികാലം അഭിനയിച്ച മാസ്റ്റർ അജാസ് , ലാൽ , ജഗപതി ബാബു എന്നിവർ എല്ലാം പ്രശംസ അർഹിക്കുന്നു .
ആദ്യ ദിനം 4 കോടിയിലേറെ കലക്ഷൻ നേടിയ ചിത്രം വരും ദിവസങ്ങളിൽ മലയാളത്തിൽ മറ്റു റെക്കോർഡുകൾ തകർക്കും എന്ന് കരുതാം .