Home » News » ആദ്യദിന കളക്ഷൻ റെക്കോർഡ് ഇനി മുരുഗന് സ്വന്തം , തോപ്പിൽജോപ്പനും മികച്ച കളക്ഷൻ

ആദ്യദിന കളക്ഷൻ റെക്കോർഡ് ഇനി മുരുഗന് സ്വന്തം , തോപ്പിൽജോപ്പനും മികച്ച കളക്ഷൻ

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന് മികച്ച ആദ്യ ദിന കളക്ഷൻ .കേരളത്തിൽ 210 ൽ അധികം തീയേറ്ററുളികളിൽ റിലീസ് ചെയ്ത പുലിമുരുകന് ആദ്യദിനം മികച്ച അഭിപ്രായം ആണ് ലഭിച്ചത് . പുലിമുരുകനൊപ്പം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പനും മികച്ച കളക്ഷൻ നേടാൻ കഴിഞ്ഞു .

മുളകുപൊടം ഫിലിമിസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിച്ച പുലിമുരുഗൻ 25 കോടിയോളം ആയിരുന്നു ചെലവ് ,അതിനാൽ തന്നെ ഇന്ത്യ ഒട്ടാകെ ചിത്രം 300 ൽ അധികം തീയേറ്ററുകളിൽ ആണ് പ്രദർശനത്തിനെത്തിയത് . ആദ്യദിനം 100 ൽ ഫാൻസ്‌ ഷോകൾ ഉണ്ടായിരുന്ന ചിത്രത്തിന് മികച്ച പ്രതികരണം  മൂലം പല തിയേറ്ററുകളിലും എക്സ്ട്രാ ഷോകൾ നടത്തേണ്ടി വന്നു .

g

കേരളത്തിൽ 306 തീയേറ്ററുകളിൽ റിലീസ് ചെയ്ത രജനികാന്ത് ചിത്രത്തിന്റെ കളക്ഷൻ മറികടക്കാൻ മുരുഗനായില്ല ,എന്നാലും മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ ചിത്രം ഇനി പുലിമുരുഗൻ ആയിരിക്കും . രജനികാന്ത് ചിത്രം കബാലി 4.27 കോടി രൂപയാണ് ആദ്യദിനം കേരളത്തിൽ നിന്നും ലഭിച്ചത് . എന്നാൽ മോഹൻലാൽ ചിത്രം പുലിമുരുഗൻ 214 തീയേറ്ററുകളിൽ നിന്നും 3.96 കോടി രൂപ ലഭിച്ചു . മമ്മൂട്ടിയുടെ കസബക്കു ആയിരുന്നു ഇതുവരെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് ,ചിത്രം 2.43 കോടി രൂപയാണ് നേടിയത് , ആ റെക്കോർഡ് ആണ് പുലിമുരുഗൻ മറികടന്നത് .

മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പനും മികച്ച കളക്‌ഷൻ ലഭിച്ചു ,ചിത്രം 1.50 കോടിയിലേറെ രൂപയാണ് 110 ൽ അധികം തീയേറ്ററുകളിൽ നിന്നും കളക്റ്റ് ചെയ്തത്

TweetFacebook

प्रातिक्रिया दे

आपका ईमेल पता प्रकाशित नहीं किया जाएगा. आवश्यक फ़ील्ड चिह्नित हैं *