Home » Home Slider » Marakkar- Arabikadalinte Simham

Jagathy Sreekumar

About

ശ്രീകുമാർ ആചാരി നമ്മുടെ സ്വന്തം ജഗതി ചേട്ടൻ ശ്രീ ജഗതി ശ്രീ കുമാർ . കല എന്ന മഹാസമുദ്രത്തിന്റെ അതുല്യ പ്രതിഭയാണ്  ശ്രീ ജഗതി ശ്രീകുമാർ .

1951 ജനുവരി 5 നു തിരുവന്തപുരത്തു ജനിച്ച ഇദ്ദേഹം തന്റെ കലാ ജീവിതത്തിനു തുടക്കം കുറിക്കുന്നത് നാടകം കൂടാതെ നിരവധി സ്റ്റേജ് ഷോ കളിലൂടെയാണ് .

ചട്ടമ്പി കല്യാണി എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ ഇദ്ദേഹം പിന്നീട് നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു .1000 ൽ പരം സിനിമയിൽ അഭിനയിച്ച ജഗതി ശ്രീകുമാർ 5 കേരള സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കുകയും ഗിന്നസ്  ബുക്ക്  ഓഫ്  വേൾഡ്  റെക്കോർഡ്‌സ് ൽ ഇടം നേടുകയും ചെയ്തിട്ടുണ്ട് .

മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത താര നിരയിൽ ശ്രീ ജഗതി ശ്രീകുമാറിന്റെ    സ്ഥാനം ഒന്ന് വേറെ തന്നെയാണ് .മലയാളം കൂടാതെ തമിഴ് ഹിന്ദി എന്നീ ഭാഷ ചിത്രങ്ങളിലും ശ്രീ ജഗതി ശ്രീകുമാറിന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.

മലയാളികളെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്

2012 ൽ ഉണ്ടായ അപകടത്തെ തുടർന്ന് ഒരു വർഷത്തോളം ഹോസ്‌പിറ്റലൈസ്‌ഡ്‌ ആയിരുന്ന ഇദ്ദേഹം ഇപ്പോഴും റിക്കവറി സ്റ്റേജിലാണ് . ഇതിനു ശേഷം തന്റെ സിനിമാജീവിതത്തിനു ഒരു നീണ്ട ഇടവേളയാണ് ജഗതിശ്രീകുമാർ നൽകിയിരിക്കുന്നത്
മലയാളികൾ ഇന്നും പ്രതീഷിക്കുന്നു ഈ അതുല്യ പ്രതിഭയുടെ ഒരു ഗംഭീര തിരിച്ചു വരവിനെ .

Now Running & Upcoming Films
    « കുതിരവട്ടം പപ്പു
    »